സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി വളരെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ : മാരിനേഷനു വേണ്ടത് : • ചിക്കൻ - 500 ഗ്രാം • തൈര് - 5 - 6 ടേബിൾസ്പൂൺ • ഉപ്പ് - ആവശ്യത്തിന് • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ • മുളകുപൊടി - 1 ടീസ്പൂൺ • മല്ലിപ്പൊടി - 1 ടീസ്പൂൺ • ഗരം മസാല - 1/2 ടീസ്പൂൺ •

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി വളരെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ :

മാരിനേഷനു വേണ്ടത് :

ADVERTISEMENT

• ചിക്കൻ - 500 ഗ്രാം
• തൈര് - 5 - 6 ടേബിൾസ്പൂൺ
• ഉപ്പ് - ആവശ്യത്തിന്
• മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
• മുളകുപൊടി - 1 ടീസ്പൂൺ
• മല്ലിപ്പൊടി - 1 ടീസ്പൂൺ
• ഗരം മസാല - 1/2 ടീസ്പൂൺ
• ബിരിയാണി മസാല (ഓപ്ഷണൽ ) - 1 1/2 ടീസ്പൂൺ

റൈസ് തയാറാക്കാൻ

• ബസ്മതി റൈസ് (കഴുകിയത്) - 1 കപ്പ്‌
• കറുവാപ്പട്ട (ഒടിച്ചത്) - 2 കഷ്ണം
• തക്കോലം - 3 എണ്ണം
• ഏലയ്ക്ക - 3 എണ്ണം
• ഗ്രാമ്പു - 7 - 8 എണ്ണം
• ബേ ലീഫ് - 3 എണ്ണം
• ഉപ്പ് – ആവശ്യത്തിന്

ഗ്രേവി തയാറാക്കാൻ

ADVERTISEMENT

• നെയ്യ് - 3 ടേബിൾസ്പൂൺ
• സവാള (അരിഞ്ഞത്) - 2 വലുത്
• ഉപ്പ് – ആവശ്യത്തിന്
• പച്ചമുളക് - 5 എണ്ണം
• ഇഞ്ചി - 2 കഷ്ണം
• വെളുത്തുള്ളി - 8 - 10 എണ്ണം
• തക്കാളി (അരിഞ്ഞത്) - 1 മീഡിയം
• വെള്ളം - 1 കപ്പ്‌
• പുതിനയില (അരിഞ്ഞത്) - ഒരു പിടി
• മല്ലിയില (അരിഞ്ഞത്) - ഒരു പിടി
• വറുത്ത നട്ട്സ്, മുന്തിരി, സവാള
• പുതിനയില, മല്ലിയില (അരിഞ്ഞത്) – അലങ്കാരിക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം:

• ചിക്കനിലേക്കു തൈര്, ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ബിരിയാണി മസാല എന്നിവ ചേർത്തു നന്നായി യോജിപ്പിച്ചു മാരിനേറ്റ് ചെയ്ത് രാത്രിമുഴുവൻ അല്ലെങ്കിൽ 30 മിനിറ്റ് വയ്ക്കുക.

• കഴുകി വൃത്തിയാക്കിയ അരിയിലേക്കു കുറച്ച് വെള്ളമൊഴിച്ച് 30 മിനിറ്റു മാറ്റിവയ്ക്കുക.

ADVERTISEMENT

• ഒരു ഫ്രൈയിങ് പാനിൽ വെള്ളം തിളപ്പിച്ച ശേഷം കുറച്ച് ഉപ്പ്, കറുവാപ്പട്ട, തക്കോലം, ഏലയ്ക്ക, ഗ്രാമ്പു, ബേ ലീഫ്, കുതിർക്കാൻ വച്ച അരി എന്നിവ ചേർത്ത് അരി മുക്കാൽ വേവുന്നതുവരെ (8 - 10 മിനിറ്റ്) വേവിച്ച് എടുക്കുക. ശേഷം ഊറ്റി മാറ്റി വയ്ക്കുക.

• ഒരു ചട്ടി ചൂടാക്കി നെയ്യൊഴിച്ച ശേഷം നട്സും മുന്തിരിയും സവാളയും വെവ്വേറെ വറത്തു മാറ്റിവയ്ക്കുക. അതേ ചട്ടിയിൽ നെയ്യും സവാളയും ആവശ്യത്തിന് ഉപ്പും ചേർത്തു സവാള ലൈറ്റ് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.

ഒരു ചെറിയ മിക്സർ ജാറിലേക്കു പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ആവശ്യമെങ്കിൽ കുറച്ചു വെള്ളവും ചേർത്തു നന്നായി അടിച്ചെടുക്കുക.

ഇത് വഴറ്റിയ സവാളയിലേയ്ക്കു ചേർത്തു പച്ചമണം മാറുന്നതുവരെ വഴറ്റുക, ശേഷം തക്കാളിയും ചേർത്ത് ഒരു മിനിറ്റ് നന്നായി ഇളക്കുക.

ഇതിലേക്കു മാരിനേറ്റ് ചെയ്ത ചിക്കനും വെള്ളവും ചേർത്തു നന്നായി ഇളക്കി അടച്ചുവച്ച് ചെറു തീയിൽ 20 - 25 മിനിറ്റ് വേവിച്ചെടുക്കുക, ശേഷം മല്ലിയിലയും പുതിന ഇലയും ചേർത്ത് ഇളക്കി തീ ഓഫ്‌ ചെയ്യുക.

• തയാറാക്കി വച്ചിരിക്കുന്ന ചിക്കനിൽ നിന്നും ഗ്രേവിയോടുകൂടി പകുതി എടുത്ത് ഒരു ഫ്രൈയിങ് പാനിലേക്ക് ഇടുക, ശേഷം പകുതി വേവിച്ച അരിയും ചേർത്ത് സ്പ്രെഡ് ചെയ്യുക. മുകളിലായി കുറച്ച് മല്ലിയിലയും പുതിനയിലയും  വറുത്ത മുന്തിരിയും നട്സും സവാളയും വിതറി കൊടുക്കാം. വീണ്ടും ഇതേ പോലെ ആവർത്തിക്കാം.

• ദം ചെയ്യാനായി ഒരു തവ ചെറുതീയിൽ വയ്ക്കുക. മുകളിലായി ബിരിയാണിയുടെ പാൻ വയ്ക്കാം. ബിരിയാണിയിലേക്കു കുറച്ച് നെയ്യ് വിതറി ഒഴിക്കാം. പാൻ ഇനി അടച്ചുവച്ച് 20 - 25 മിനിറ്റ് ദം ചെയ്ത് എടുക്കാം.

• ബിരിയാണി ഒരു പാത്രത്തിലേക്ക് പകർത്തി അലങ്കരിക്കാം.

English Summary : Amazing recipe of delicious and fragrant chicken biriyani.