ധാരാളം പോഷക​ഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക ദിവസവും ഒരെണ്ണം വീതം കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ ഗുണകരമാണ്. നെല്ലിക്ക കൊണ്ട് രുചികരമായ അച്ചാർ തയാറാക്കാം. ചേരുവകൾ നെല്ലിക്ക - 20

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാരാളം പോഷക​ഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക ദിവസവും ഒരെണ്ണം വീതം കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ ഗുണകരമാണ്. നെല്ലിക്ക കൊണ്ട് രുചികരമായ അച്ചാർ തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • നെല്ലിക്ക - 20 എണ്ണം
  • വെളുത്തുള്ളി അരിഞ്ഞത് - കാൽ കപ്പ്
  • പച്ചമുളക് - 4
  • നല്ലെണ്ണ - കാൽ കപ്പ്
  • കടുക് - ഒരു ടീസ്പൂൺ
  • വറ്റൽ മുളക് - 3
  • കറിവേപ്പില - 2 തണ്ട്
  • കാശ്മീരി മുളകുപൊടി - രണ്ടര ടേബിൾസ്പൂൺ
  • കായപ്പൊടി - അര ടീസ്പൂൺ
  • ഉലുവ പൊടി - കാൽ ടീസ്പൂൺ
  • വെള്ളം - അരക്കപ്പ്
  • വിനാഗിരി - കാൽകപ്പ്
  • ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

  • നെല്ലിക്ക കഴുകി വൃത്തിയാക്കി 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.
  • ചൂടാറുമ്പോൾ നെല്ലിക്കയുടെ കുരു മാറ്റി നാലായി മുറിച്ചെടുക്കുക.
  • ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
  • നീളത്തിൽ കീറിയ വെളുത്തുള്ളി, കറിവേപ്പില, വറ്റൽ മുളക് ഇവ ചേർത്ത് വഴറ്റുക.
  • വെളുത്തുള്ളി ഇളം ബ്രൗൺ നിറമാകുമ്പോൾ ചെറുതായി അരിഞ്ഞ പച്ചമുളക് കൂടി ചേർത്ത് വഴറ്റുക.
  • മുളകിന്റെയും പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയ്തു മുളകുപൊടിയും, കായപ്പൊടിയും, ഉലുവപ്പൊടിയും ചേർക്കുക.
  • വീണ്ടും തീ ഓൺ ചെയ്തശേഷം ചെറിയ ചൂടിൽ പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക.
  • വെള്ളവും വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.
  • അരിഞ്ഞുവച്ച നെല്ലിക്ക കൂടി ചേർത്ത് യോജിപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം.
  • ചൂടാറിയ ശേഷം ചില്ല് കുപ്പിയിലാക്കി സൂക്ഷിക്കാം.
  • ഈ അച്ചാർ പുറത്ത് നാലുദിവസം വരെയും ഫ്രിജിൽ രണ്ടുമാസം വരെയും സൂക്ഷിക്കാം

ADVERTISEMENT

English Summary : Kerala Style tasty Gooseberry pickle.