സ്വാദിഷ്ടമായ പനീർ ഗീ റോസ്റ്റ് വളരെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ : • വറ്റൽ മുളക് (കുരു കളഞ്ഞത്) - 12 - 15 എണ്ണം • മുഴുവൻ മല്ലി - 1 1/2 ടേബിൾസ്പൂൺ • ജീരകം - 1 ടീസ്പൂൺ • കുരുമുളക് - 1/2 ടീസ്പൂൺ • കടുക് - 1/4 ടീസ്പൂൺ • ഉലുവ - 1/4 ടീസ്പൂൺ • വെളുത്തുള്ളി - 10 - 12

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാദിഷ്ടമായ പനീർ ഗീ റോസ്റ്റ് വളരെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ :
• വറ്റൽ മുളക് (കുരു കളഞ്ഞത്) - 12 - 15 എണ്ണം
• മുഴുവൻ മല്ലി - 1 1/2 ടേബിൾസ്പൂൺ
• ജീരകം - 1 ടീസ്പൂൺ
• കുരുമുളക് - 1/2 ടീസ്പൂൺ
• കടുക് - 1/4 ടീസ്പൂൺ
• ഉലുവ - 1/4 ടീസ്പൂൺ
• വെളുത്തുള്ളി - 10 - 12 എണ്ണം
• ഇഞ്ചി - 1 ഇഞ്ച്
• പുളി നീര് - 2 ടേബിൾസ്പൂൺ
• വെള്ളം - 3 - 4 ടേബിൾസ്പൂൺ
• നെയ്യ് - 4 ടേബിൾസ്പൂൺ
• പനീർ (ക്യൂബ്) - 200 ഗ്രാം
• കറിവേപ്പില – ആവശ്യത്തിന്
• സവാള (അരിഞ്ഞത്) - 2 മീഡിയം
• ഉപ്പ് – ആവശ്യത്തിന്
• വെള്ളം - 3 - 4 ടേബിൾസ്പൂൺ
• തൈര് - 2 ടേബിൾസ്പൂൺ
• ശർക്കര / പഞ്ചസാര - 1/2 ടീസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

• ഫ്രൈയിങ് പാൻ ചൂടാക്കി വറ്റൽ മുളക്, മുഴുവൻ മല്ലി, ജീരകം, കുരുമുളക്, കടുക്, ഉലുവ എന്നിവ ചേർത്ത് 2 - 3 മിനിറ്റ് ഇളക്കി റോസ്റ്റ് ചെയ്ത് എടുക്കാം, ശേഷം ചെറിയ മിക്സർ ജാറിലേക്ക് ഇട്ട് വെളുത്തുള്ളിയും ഇഞ്ചിയും പുളി നീരും, വെള്ളവും ചേർത്ത് നല്ല പേസ്റ്റായി അടിച്ചെടുത്തു മാറ്റിവയ്ക്കാം.

ADVERTISEMENT

• ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ചൂടാക്കിയ ശേഷം പനീർ ചേർത്തു ഇരുവശവും ലൈറ്റ് ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കാം. ഇതിനി ഒരു പാത്രത്തിലോട്ടു മാറ്റിവയ്ക്കാം.

• ഇതേ പാനിലേക്കു കുറച്ച് കറിവേപ്പിലയും സവാളയും ആവശ്യത്തിന് ഉപ്പും ചേർത്തു സവാള ലൈറ്റ് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റിയെടുക്കാം, ശേഷം തയാറാക്കി വച്ചിരിക്കുന്ന പേസ്റ്റും കുറച്ച് വെള്ളവും നെയ്യും ചേർത്തു മസാല മൂത്ത് എണ്ണ തെളിയുന്നതുവരെ (8 - 10 മിനിറ്റ്) നന്നായി ഇളക്കി കൊടുക്കാം. ഇതിലേക്കു തൈരും ശർക്കരയും വറുത്ത പനീറും ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കാം.

ADVERTISEMENT

English Summary : A simply delicious and flavorful recipe of vegetarian ghee roast.