കർക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കടക വാവ് എന്ന പേരിൽ ആഘോഷിക്കുന്നത്. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കടകത്തിലേത്. പിതൃക്കള്‍ വീടു സന്ദര്‍ശിക്കുന്ന ദിവസമാണിതെന്നാണ് വിശ്വാസം. അന്ന് വിശ്വാസികള്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്തു ‘വാവട’യുണ്ടാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കടക വാവ് എന്ന പേരിൽ ആഘോഷിക്കുന്നത്. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കടകത്തിലേത്. പിതൃക്കള്‍ വീടു സന്ദര്‍ശിക്കുന്ന ദിവസമാണിതെന്നാണ് വിശ്വാസം. അന്ന് വിശ്വാസികള്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്തു ‘വാവട’യുണ്ടാക്കി പിതൃക്കള്‍ക്കായി കാത്തിരിക്കുന്നു.

ADVERTISEMENT

ചേരുവകൾ

  • വറുത്ത അരിപ്പൊടി - രണ്ട് കപ്പ്
  • നെയ്യ് - ഒരു ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • തിളച്ച വെള്ളം - ആവശ്യത്തിന്
  • തേങ്ങ ചിരകിയത് - 1
  • ശർക്കര - അരക്കപ്പ്
  • ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ
  • വാഴയില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

അരിപ്പൊടിയിലേക്കു നെയ്യും ഉപ്പും ചേർത്തു യോജിപ്പിക്കുക. ഇതിലേക്കു തിളച്ച വെള്ളം അൽപാൽപമായി ഒഴിച്ചു കുഴച്ചെടുക്കുക.

ADVERTISEMENT

അടച്ച് 10 മിനിറ്റു മാറ്റി വച്ചതിനുശേഷം കൈ കൊണ്ടു  നല്ല മയത്തിൽ കുഴച്ചെടുക്കുക.

തേങ്ങ ചിരകിയതിലേക്ക് ഏലക്കാപ്പൊടിയും ശർക്കരയും ചേർത്തു നന്നായി യോജിപ്പിച്ചെടുക്കുക. (കല്ലുള്ള ശർക്കര തിളപ്പിച്ച്, അരിച്ച് രണ്ടു നൂൽ പരുവത്തിലുള്ള പാനിയാക്കി മാത്രമേ  തേങ്ങയിൽ ചേർക്കാവൂ)

ഒരു വാഴയിലയിൽ നാരങ്ങ വലിപ്പത്തിൽ മാവെടുത്ത് നേർമയായി പരത്തുക.

തയാറാക്കിയ തേങ്ങാക്കൂട്ട് രണ്ട് ടേബിൾസ്പൂൺ നിരത്തി ഇല രണ്ടായി മടക്കുക.

ADVERTISEMENT

ആവിയിൽ 15 മുതൽ 20 മിനിറ്റ് വരെ വേവിച്ചെടുക്കുക.

English Summary : Karkidaka vavada, Kerala traditional recipe.