മലയാളികളുടെ പ്രിയപ്പെട്ട പലഹാരമാണ് ഇലയട. വിവിധ രീതിയിൽ വിവിധ രുചികളിൽ ഇലയട തയാറാക്കാം. പൈനാപ്പിൾ രുചിക്കൂട്ട് ഇതാ... ചേരുവകൾ വറുത്ത അരിപ്പൊടി - 2 കപ്പ് നെയ്യ് - 2 ടേബിൾസ്പൂൺ ഉപ്പ് - ആവശ്യത്തിന് തിളച്ച വെള്ളം - ആവശ്യത്തിന് കൈതച്ചക്ക - ഒന്നിന്റെ പകുതി തേങ്ങ ചിരകിയത് - 1 ശർക്കര - ഒരു കപ്പ് വാഴയില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയപ്പെട്ട പലഹാരമാണ് ഇലയട. വിവിധ രീതിയിൽ വിവിധ രുചികളിൽ ഇലയട തയാറാക്കാം. പൈനാപ്പിൾ രുചിക്കൂട്ട് ഇതാ...

ADVERTISEMENT

ചേരുവകൾ

  • വറുത്ത അരിപ്പൊടി - 2 കപ്പ്
  • നെയ്യ് - 2 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • തിളച്ച വെള്ളം - ആവശ്യത്തിന്
  • കൈതച്ചക്ക - ഒന്നിന്റെ പകുതി
  • തേങ്ങ ചിരകിയത് - 1
  • ശർക്കര - ഒരു കപ്പ് 
  • വാഴയില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

കൈതച്ചക്ക ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കുക.

ADVERTISEMENT

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അരച്ച കൈതച്ചക്ക, ശർക്കര, നെയ്യ് ഇവ ചേർത്ത് കട്ടിയാവുന്നത് വരെ  വരട്ടിയെടുക്കുക.

വശങ്ങളിൽ നിന്നും വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്ത് ചൂടാറാൻ വേണ്ടി മാറ്റിവയ്ക്കുക. നന്നായി ചൂട് മാറിക്കഴിയുമ്പോൾ ഒരു തേങ്ങ ചിരകിയത് ചേർത്തു യോജിപ്പിക്കുക.

അരിപ്പൊടിയിലേക്കു നെയ്യും ഉപ്പും ചേർത്ത് ഇളക്കുക. ഇതിലേക്കു തിളച്ച വെള്ളം കുറേശ്ശേ ഒഴിച്ച് ഒരു തവി കൊണ്ട് കുഴച്ചെടുക്കുക.

അടച്ച് 10 മിനിറ്റ് മാറ്റി വച്ചതിനുശേഷം  കൈ കൊണ്ട്  നല്ല മയത്തിൽ കുഴച്ചെടുക്കുക.

ADVERTISEMENT

ഒരു വാഴയിലയിൽ നാരങ്ങ വലിപ്പത്തിൽ മാവെടുത്ത് നേർമയായി പരത്തുക.

തയാറാക്കിയ കൈതച്ചക്ക തേങ്ങാക്കൂട്ട് രണ്ട് ടേബിൾസ്പൂൺ നിരത്തി ഇല രണ്ടായി മടക്കുക.

ആവിയിൽ 15 മുതൽ 20 മിനിറ്റ് വരെ വേവിച്ചെടുക്കുക.

രുചികരമായ പൈനാപ്പിൾ ഇലയട തയാർ.

English Summary : Unique ilayappam made of rice powder and pineapple.