ഏറെ രുചിയുള്ള ഒരു ചമ്മന്തിയാണ് മുളകുപൊടി ചമ്മന്തി. പഴയകാലത്ത് മുളക് ചുട്ടരച്ച് തയാറാക്കിയിരുന്ന ചമ്മന്തി പുതിയകാലത്ത് മുളകുപൊടി വച്ചും നല്ല രുചിയോടെ തയാറാക്കാം. വെറും രണ്ടു മിനിറ്റ് മതി, ദോശ, ഇഡ്ഡലി, ചോറ് ഇവയുടെ കൂടെ സൂപ്പർ കോമ്പിനേഷനാണ്. ചേരുവകൾ ചെറിയ ഉള്ളി - 3 അല്ലി കാശ്മീരി മുളകുപൊടി - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ രുചിയുള്ള ഒരു ചമ്മന്തിയാണ് മുളകുപൊടി ചമ്മന്തി. പഴയകാലത്ത് മുളക് ചുട്ടരച്ച് തയാറാക്കിയിരുന്ന ചമ്മന്തി പുതിയകാലത്ത് മുളകുപൊടി വച്ചും നല്ല രുചിയോടെ തയാറാക്കാം. വെറും രണ്ടു മിനിറ്റ് മതി, ദോശ, ഇഡ്ഡലി, ചോറ് ഇവയുടെ കൂടെ സൂപ്പർ കോമ്പിനേഷനാണ്.

ADVERTISEMENT

ചേരുവകൾ

  • ചെറിയ ഉള്ളി - 3 അല്ലി
  • കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - മുക്കാൽ ടീസ്പൂൺ
  • കായപ്പൊടി - ഒരു നുള്ള്
  • വെളിച്ചെണ്ണ - രണ്ടര ടേബിൾ സ്പൂൺ
  • വെള്ളം - 2 ടേബിൾ സ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഉള്ളി പൊടിയായി അരിഞ്ഞ് ഒരു സ്പൂൺ കൊണ്ട്  ഉടയ്ക്കുക.
  • ഇതിലേക്കു മുളകുപൊടി, ഉപ്പ്, കായപ്പൊടി ഇവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
  • ഒരു പാത്രത്തിൽ വെളിച്ചെണ്ണ തിളപ്പിക്കുക.
  • മുളകുപൊടിയുടെ കൂട്ടിലേക്കു തിളച്ച വെളിച്ചെണ്ണ ഒഴിച്ച് ഉടൻ തന്നെ ഇളക്കുക.
  • രണ്ടു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഇളക്കിയെടുത്താൽ രുചികരമായ മുളകുപൊടി ചമ്മന്തി തയാർ.
  • തട്ടു ദോശയുടെയും ഇഡ്ഡലിയുടെയും കൂടെ നല്ല കോമ്പിനേഷനാണ്.
  • തയാറാക്കിയ ചമ്മന്തിയിൽ നിന്നും രണ്ട് ടീസ്പൂൺ, അര കപ്പ് തൈരിന്റെ കൂടെ ചേർത്ത് യോജിപ്പിച്ചാൽ ചോറിന് കൂട്ടാൻ ഉഗ്രൻ കറിയായി.

    English Summary : Spicy chilli powder chutney.