വാഴയിലയിൽ തയാറാക്കാം രുചികരമായ ഒരു ത്രികോണ ആകൃതിയിലെ അപ്പം. ഇത് തയാറാക്കാൻ വളരെ കുറച്ച് സമയം മതി. ഇത് ഒരെണ്ണം കഴിച്ചാൽ പിന്നെ കഴിച്ചു കൊണ്ടേ ഇരിക്കും. വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ പലഹാരം. ചേരുവകൾ ഗോതമ്പ് മാവ് - 1/2 കപ്പ് തേങ്ങ ചിരകിയത് - 1/2 മുറി ചിരകിയത് ചെറുപഴം - 2 എണ്ണം ചെറുതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഴയിലയിൽ തയാറാക്കാം രുചികരമായ ഒരു ത്രികോണ ആകൃതിയിലെ അപ്പം. ഇത് തയാറാക്കാൻ വളരെ കുറച്ച് സമയം മതി. ഇത് ഒരെണ്ണം കഴിച്ചാൽ പിന്നെ കഴിച്ചു കൊണ്ടേ ഇരിക്കും. വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ പലഹാരം.

ADVERTISEMENT

ചേരുവകൾ

  • ഗോതമ്പ് മാവ് - 1/2 കപ്പ് 
  • തേങ്ങ ചിരകിയത് - 1/2 മുറി ചിരകിയത്  
  • ചെറുപഴം - 2 എണ്ണം ചെറുതായി അരിഞ്ഞത് 
  • ഏലക്ക - 2 എണ്ണം 
  • ഉപ്പ് - 1 നുള്ള് 
  • ശർക്കര - 1/2 കിലോ 
  • വാഴയില - 2 എണ്ണം 

തയാറാക്കുന്ന വിധം

ഗോതമ്പുമാവിലേക്കു നാളികേരം ചിരകിയത് ചേർത്തു കൊടുത്ത് അതിലേക്കു പഴം ചെറുതായി അരിഞ്ഞതും ഏലക്ക പൊടിയും ചേർത്തു കൊടുക്കാം.

ADVERTISEMENT

ശർക്കര പാനി തിളച്ചുകൊണ്ടിരിക്കുമ്പോൾ ആ തിളച്ച പാനി തന്നെ ഈ വെള്ളത്തിലേക്ക് ഒഴിച്ച് കുഴക്കാൻ ശ്രമിക്കണം. ചൂടോടുകൂടി ഒഴിക്കുമ്പോൾ മാത്രമേ ഇത് നല്ല സോഫ്റ്റായി രുചികരമായിട്ടും കുഴഞ്ഞു കിട്ടുകയുള്ളൂ.

ശേഷം ഒരു വലിയ സ്പൂൺ വെണ്ണയും കൂടെ ഇതിലേക്കു ചേർത്തു നന്നായിട്ടു കുഴച്ചെടുക്കുക. കുഴച്ചു പാകത്തിനായി വരുമ്പോൾ ചപ്പാത്തി മാവിനെക്കാളും കുറച്ചുകൂടി ലൂസ് ആയിട്ടു വേണം മാവ് തയറാക്കി എടുക്കേണ്ടത്.

ADVERTISEMENT

ശേഷം വാഴയില നീളത്തിൽ മുറിച്ചു ത്രികോണാകൃതിയിൽ മടക്കി അതിനുള്ളിലേക്കു മാവ് നിറച്ച് കൊടുക്കുക. പഴം എപ്പോഴും ചെറിയ ചെറിയ കഷണങ്ങളായി തന്നെ അതിനുള്ളിൽ കാണുന്ന രീതിയിൽ വേണം കുഴച്ചെടുക്കാൻ അതിനുശേഷം ഇത് മാവിൽ നിറച്ചുകഴിഞ്ഞാൽ ഇഡ്ഡലി പാത്രത്തിൽ കുറച്ചു വെള്ളം വച്ച് ഇഡ്ഡലി തട്ടിൽ വച്ച് ആവി കയറ്റി എടുക്കാം. ഏകദേശം 30 മിനിറ്റ് ഇതൊന്ന് ചെറിയ തീയിൽ ആവി കയറ്റി എടുക്കുക.

വളരെ രുചികരവും ഹെൽത്തിയുമാണ് ഈ പലഹാരം. ഇത് കഴിക്കുമ്പോൾ ഇടക്ക് കിട്ടുന്ന പഴത്തിന്റെ സ്വാദും ഏലക്കയുടെ മണവും ശർക്കരപ്പാനിയുടെ ടേസ്റ്റും തേങ്ങയുടെ ഒരു മണവും സ്വാദും എല്ലാം കൂടെ ചേർന്നു വളരെയധികം രുചികരമാണ് ഈ പലഹാരം.

കൂടാതെ ഇതൊരെണ്ണം കഴിച്ചാൽ വീണ്ടും എടുത്തു കഴിക്കാൻ തോന്നും, അത്രയും രുചികരവുമാണ്. ത്രികോണാകൃതിയിൽ ആയത് കാരണം ഇത് കാണാനും വളരെ മനോഹരമാണ്.

English Summary : Wheat pazham snack onam special recipe by Asha.