സദ്യയ്ക്കു മാത്രമല്ല എല്ലാ ദിവസവും തയാറാക്കാവുന്ന രുചികരമായ എരിശ്ശേരി. ചേരുവകൾ വൻപയർ - 1/2 കപ്പ് (കഴുകി 2 മണിക്കൂർ വെള്ളത്തിൽ കുതിർത്ത്) മത്തങ്ങ - 2 കപ്പ് മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ + 1/4 ടീസ്പൂൺ മുളകുപൊടി - 1/2 ടീസ്പൂൺ തേങ്ങ - 4 ടേബിൾ സ്പൂൺ +7 ടേബിൾ സ്പൂൺ ജീരകം - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സദ്യയ്ക്കു മാത്രമല്ല എല്ലാ ദിവസവും തയാറാക്കാവുന്ന രുചികരമായ എരിശ്ശേരി.

ADVERTISEMENT

ചേരുവകൾ

  • വൻപയർ  - 1/2 കപ്പ് (കഴുകി 2 മണിക്കൂർ വെള്ളത്തിൽ കുതിർത്ത്)
  • മത്തങ്ങ - 2 കപ്പ്
  • മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ + 1/4 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • തേങ്ങ - 4 ടേബിൾ സ്പൂൺ +7 ടേബിൾ സ്പൂൺ
  • ജീരകം - 1/2 ടീസ്പൂൺ 
  • കറിവേപ്പില
  • പച്ചമുളക് - 1 എണ്ണം
  • ചുവന്ന മുളക് മൊത്തമായി - 4 എണ്ണം
  • കടുക് - 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
  • ഉപ്പ് 

ADVERTISEMENT

തയാറാക്കുന്ന വിധം

  • പ്രഷർ കുക്കറിൽ വൻപയർ, 1 1/2 കപ്പ് വെള്ളം, 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ ചേർക്കുക.
  • 3 വിസിൽ വരെ വേവിച്ച് എടുക്കാം. ആദ്യത്തെ വിസിൽ ഉയർന്ന തീയിൽ ആയിരിക്കണം,  ശേഷം കുറഞ്ഞ തീയിൽ 2 വിസിൽ വരുന്നതുവരെ പാചകം ചെയ്യുക.
  • പ്രഷർ റിലീസ് ചെയ്തു കഴിഞ്ഞാൽ കുക്കർ തുറന്നു മത്തങ്ങാ കഷ്ണങ്ങളും മുളകുപൊടിയും ചേർക്കുക.
  • ഉയർന്ന തീയിൽ 2 വിസിൽ വരെ വീണ്ടും  വേവിക്കുക.
  • മിക്സർ ഗ്രൈൻഡറിന്റെ ചെറിയ ജാറിൽ 4 ടേബിൾസ്പൂൺ തേങ്ങ, ജീരകം, 5 കറിവേപ്പില, ഒരു പച്ചമുളക് എന്നിവ ചേർക്കുക. 
  • ഇതു ചതച്ചു പ്രഷർ കുക്കറിലേക്കു ചേർക്കുക. തേങ്ങയുടെ  പച്ച രുചി പോകുന്നതുവരെ വേവിക്കുക.
  • ഉപ്പ് ആവശ്യമെങ്കിൽ ചേർക്കുക.
  • തീ അണയ്ക്കുക.

  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ, കടുക്, ചുവന്ന മുളക്, കറിവേപ്പില, 7 ടേബിൾ സ്പൂൺ തേങ്ങ എന്നിവ ചേർക്കുക. തേങ്ങയ്ക്കു തവിട്ടുനിറമാകുന്നതുവരെ കുറഞ്ഞ തീയിൽ വഴറ്റുക.
  • ഇത് കറിയിലേക്കു ചേർത്തു നന്നായി യോജിപ്പിക്കുക.
  • പ്രഷർ കുക്കർ ഒരു മൂടി ഉപയോഗിച്ച് അടച്ച് 10 മുതൽ 15 മിനിറ്റു വരെ സൂക്ഷിക്കുക.
  • രുചികരമായ എരിശ്ശേരി വിളമ്പാം.
ADVERTISEMENT

English Summary : Vanpayar mathanga erisseri in pressure cooker.