പാവയ്ക്ക കൊണ്ടു പലവിഭവങ്ങൾ തയാറാക്കാറുണ്ട്, ചോറിനും ചപ്പാത്തിക്കും കൂട്ടാവുന്ന രുചികരമായ പാവയ്ക്കാ തീയൽ രുചിക്കൂട്ടൊരുക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. പാവയ്ക്ക - 1 കഷ്ണം 2. സവാള - 1 എണ്ണം 3. ഇഞ്ചി - 1 ചെറിയ കഷ്ണം 4. പച്ചമുളക് - എരിവ് അനുസരിച്ചു എടുക്കാം 5. ചുവന്ന മുളക് - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാവയ്ക്ക കൊണ്ടു പലവിഭവങ്ങൾ തയാറാക്കാറുണ്ട്, ചോറിനും ചപ്പാത്തിക്കും കൂട്ടാവുന്ന രുചികരമായ പാവയ്ക്കാ തീയൽ രുചിക്കൂട്ടൊരുക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

ADVERTISEMENT

1. പാവയ്ക്ക - 1 കഷ്ണം
2. സവാള - 1 എണ്ണം
3. ഇഞ്ചി - 1 ചെറിയ കഷ്ണം
4. പച്ചമുളക് - എരിവ് അനുസരിച്ചു എടുക്കാം
5. ചുവന്ന മുളക് - 1 എണ്ണം
6. നാളികേരം - 1/2 കപ്പ്‌
7. ജീരകം - 1/4 ടീസ്പൂൺ
8.വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
9.കടുക് - 1/2 ടീസ്പൂൺ
10.കറിവേപ്പില
11.തൈര് - 1/2 കപ്പ്‌
12. മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
13. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ADVERTISEMENT

പാവയ്ക്ക കനം കുറച്ച് വട്ടത്തിൽ അരിഞ്ഞു 2 കഷ്ണങ്ങളാക്കി നുറുക്കി എടുക്കുക. അതിലേക്കു മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കി 15 മിനിറ്റു വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക് എന്നിവ ചൂടാക്കിയ ശേഷം അതിലേക്കു ഇഞ്ചിയും പച്ചമുളകും അരിഞ്ഞതു ചേർത്തു വഴറ്റുക. 

അതിലേക്കു സവാള, കറിവേപ്പില എന്നിവ കൂടി ചേർത്തു ചെറിയ ഗോൾഡൻ കളർ ആകുന്നതു വരെ വഴറ്റുക. നാളികേരം, ജീരകം എന്നിവ കുറച്ചു വെള്ളം ചേർത്തു ചെറിയ തരിയോടു കൂടി അരയ്ക്കുക. അരപ്പ്,  സവാള വഴറ്റിയതിൽ ചേർത്തിളക്കി വെള്ളം നന്നായി വറ്റിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. ശേഷം ഒരു പാത്രത്തിലേക്കു മാറ്റി വയ്ക്കുക. 

ADVERTISEMENT

ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി പാവയ്ക്ക വറുത്തെടുക്കുക. നേരത്തെ മാറ്റി വച്ച മിക്സിൽ തൈര് ചേർത്തിളക്കി വറുത്തെടുത്ത പാവയ്ക്ക കൂടി ചേർത്തിളക്കുക. ചൂട് ചോറ്, ചപ്പാത്തി എന്നിവയുടെ കൂടെ കൂട്ടി കഴിക്കാം.

English Summary : Bittergourd curry, nadan recipe.