എളുപ്പത്തിലും സ്വാദോടെയും തയാറാക്കാവുന്ന ഒന്നാണ് മോരു കറി അല്ലെങ്കിൽ പുളിശ്ശേരി. സദ്യയിലെ പ്രധാനവിഭവങ്ങളിൽ ഒന്നാണ് പുളിശ്ശേരി. മലയാളിയുടെ രുചിക്കൂട്ടുകളില്‍ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണിത്. വെള്ളരിക്ക, മാമ്പഴം, പൈനാപ്പിൾ, പഴം, ചേന, കായ തുടങ്ങിയവയൊക്കെ ചേർത്തു പുളിശ്ശേരി വയ്ക്കാം. നല്ല പുളിയുളള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പത്തിലും സ്വാദോടെയും തയാറാക്കാവുന്ന ഒന്നാണ് മോരു കറി അല്ലെങ്കിൽ പുളിശ്ശേരി. സദ്യയിലെ പ്രധാനവിഭവങ്ങളിൽ ഒന്നാണ് പുളിശ്ശേരി. മലയാളിയുടെ രുചിക്കൂട്ടുകളില്‍ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണിത്. വെള്ളരിക്ക, മാമ്പഴം, പൈനാപ്പിൾ, പഴം, ചേന, കായ തുടങ്ങിയവയൊക്കെ ചേർത്തു പുളിശ്ശേരി വയ്ക്കാം. നല്ല പുളിയുളള മോരുകറിയും ഉപ്പേരിയുമുണ്ടെങ്കിൽ ചോറിനു മറ്റൊന്നും വേണ്ട. 

ADVERTISEMENT

ചേരുവകൾ

  • വെള്ളരിക്ക കഷ്ണങ്ങൾ - 500 ഗ്രാം
  • ചുവന്നുള്ളി ചതച്ചത് - 10 എണ്ണം
  • ഇഞ്ചി അരിഞ്ഞത് - ചെറിയ കഷണം
  • പച്ചമുളക് അരിഞ്ഞത് - 3 എണ്ണം
  • കറിവേപ്പില - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
  • വെള്ളം - ആവശ്യത്തിന്
  • തേങ്ങ ചിരകിയത് - 1 കപ്പ്
  • നല്ലജീരകം - ½ ടീസ്പൂൺ
  • വെളുത്തുള്ളി - 6 അല്ലി
  • പച്ചമുളക്(കാന്താരി) - 6 എണ്ണം
  • പുളിയുള്ള തൈര് - 1 കപ്പ്
  • കുരുമുളകുപൊടി - 1 ടീസ്പൂൺ

താളിക്കുന്നതിനായി:-

  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
  • കടുക് - 1 ടീസ്പൂൺ
  • ഉലുവ - ¼ ടീസ്പൂൺ
  • വറ്റൽമുളക് - 3 എണ്ണം
  • കറിവേപ്പില - ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, വെള്ളരിക്ക എന്നിവ കഷ്ണങ്ങളാക്കി ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും വെള്ളവുമൊഴിച്ച് മൂടിവച്ച് വെള്ളരിക്ക വേവുന്നതുവരെ വരെ വേവിക്കുക.

തേങ്ങ, നല്ലജീരകം, വെളുത്തുള്ളി, പച്ചമുളക് എന്നിവ തൈരു ചേർത്തു നന്നായി അരച്ചെടുക്കുക.

ഈ അരപ്പ് വെള്ളരിക്കയിലേക്കു ചേർത്ത് അല്പം വെള്ളവും കുരുമുളകുപൊടിയും ചേർത്ത് ഇളക്കി കുറഞ്ഞ തീയിൽ തിളപ്പിക്കുക. ഒന്നു തിളച്ചുകഴിഞ്ഞാൽ ചട്ടി തീയിൽ നിന്ന് ഇറക്കി വയ്ക്കാം.

ADVERTISEMENT

ഇനി കറി താളിക്കുന്നതിനായി ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു കടുകും ഉലുവയും ഇട്ട് പൊട്ടിയ ശേഷം വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഈ കൂട്ട് കറിയിലേക്ക് ഒഴിച്ച് ഇളക്കി എടുക്കാം. ഈ കറി കുറച്ചുനേരം മൂടിവച്ച് ഉപയോഗിക്കുകയാണെങ്കിൽ കറിയുടെ സ്വാദും മണവും കൂടും.

Content Summary : Vellarikka moru curry nadan recipe by Nimmy.