സേമിയായും മാങ്ങായും സബ്ജ സീഡ്സും ചേർത്തൊരു വ്യത്യസ്ത പായസം. പെട്ടെന്ന് തയാറാക്കാൻ പറ്റുന്ന രുചിക്കൂട്ട്. ചേരുവകൾ സേമിയ - 250 ഗ്രാം മാങ്ങ - 1 എണ്ണം സബ്ജ സീഡ്‌സ് - 3 സ്പൂൺ പാൽ - 1 ലിറ്റർ പഞ്ചസാര - 250 ഗ്രാം ഏലക്ക പൊടി - 1 സ്പൂൺ നെയ്യ് - 2 സ്പൂൺ തയാറാക്കുന്ന വിധം ഇത് തയാറാക്കാൻ ആദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേമിയായും മാങ്ങായും സബ്ജ സീഡ്സും ചേർത്തൊരു വ്യത്യസ്ത പായസം. പെട്ടെന്ന് തയാറാക്കാൻ പറ്റുന്ന രുചിക്കൂട്ട്.

ചേരുവകൾ

  • സേമിയ - 250 ഗ്രാം 
  • മാങ്ങ - 1 എണ്ണം 
  • സബ്ജ സീഡ്‌സ് - 3 സ്പൂൺ 
  • പാൽ - 1 ലിറ്റർ 
  • പഞ്ചസാര  - 250 ഗ്രാം 
  • ഏലക്ക പൊടി - 1 സ്പൂൺ
  • നെയ്യ് - 2 സ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

ഇത് തയാറാക്കാൻ ആദ്യം സബ്ജ സീഡ്സ് കുറച്ചുനേരം വെള്ളത്തിൽ ഇട്ടു വയ്ക്കുക, വെള്ളത്തിലിട്ടു കുറച്ച് സമയം കഴിഞ്ഞാൽ ഇത് കുതിർത്തു നന്നായിട്ട് പൊങ്ങി വരും. സേമിയ ഒരു ഫ്രൈയിങ് പാനിലേക്ക് ഇട്ടു നന്നായി വറുത്തെടുക്കാം. 

ADVERTISEMENT

അതുപോലെ മാമ്പഴം തോൽ കളഞ്ഞു നല്ല മധുരമുള്ള പഴുത്ത മാമ്പഴം മിക്സിയുടെ ജാറിലേക്ക് എടുത്ത് ഒന്ന് അടിച്ചു എടുക്കുക. അതിലേക്ക് ഒരു തുള്ളി വെള്ളം പോലും ചേർക്കാൻ പാടില്ല. ഇനി ഒരു പാത്രത്തിലേക്കു പാൽ ഒഴിച്ച്, നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് സബ്ജ കുതിർത്തു വച്ചതു ചേർത്തു കൊടുത്തു നന്നായി തിളപ്പിച്ച്, ഒപ്പം തന്നെ പഞ്ചസാരയും ചേർത്തു, വീണ്ടും തിളപ്പിച്ചതിലേക്ക് ഏലക്ക പൊടിയും ചേർത്ത്, വറുത്ത് വച്ചിട്ടുള്ള സേമിയയും ചേർത്തുകൊടുക്കാം. 

ഇതെല്ലാം വെന്ത് കഴിയുമ്പോൾ അതിലേക്ക് അരച്ചു വച്ചിട്ടുള്ള മാമ്പഴത്തിന്റെ പേസ്റ്റ് കൂടി ചേർത്തു കൊടുക്കുക. ഇതെല്ലാം തിളച്ചു കുറുകി വരുമ്പോൾ പായസത്തിന് ചെറിയൊരു മഞ്ഞ കളറും വളരെ രുചികരവും ഹെൽത്തിയുമാണ് ഈ പായസം. നെയ്യ് കൂടെ ചേർത്ത് ഉപയോഗിക്കാം. നെയ്യ് ഇല്ലെങ്കിലും വളരെ രുചികരമാണ് ഈ പായസം.

ADVERTISEMENT

Content Summary : Special paayasam recipe malayalam by Asha.