വീട്ടിലെ കുട്ടികുറുമ്പുകളെ സന്തോഷിപ്പിക്കാൻ എളുപ്പത്തിൽ തയാറാക്കി നൽകാം ആപ്പിൾ ചോക്ലേറ്റ് മൂസ്സ്. ചേരുവകൾ വിപ്പിങ് ക്രീം - ½ കപ്പ് + ½ കപ്പ് വൈറ്റ് ചോക്ലേറ്റ് - 160 ഗ്രാം ആപ്പിൾ കഷ്ണങ്ങളാക്കിയത് - 1 കപ്പ് പാൽ - ¼ കപ്പ് + ¾ കപ്പ് കോൺഫ്ലോർ - 3 ടേബിൾസ്പൂൺ പഞ്ചസാര - 2 ടേബിൾസ്പൂൺ തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലെ കുട്ടികുറുമ്പുകളെ സന്തോഷിപ്പിക്കാൻ എളുപ്പത്തിൽ തയാറാക്കി നൽകാം ആപ്പിൾ ചോക്ലേറ്റ് മൂസ്സ്. 

ADVERTISEMENT

ചേരുവകൾ

  • വിപ്പിങ് ക്രീം - ½ കപ്പ് + ½ കപ്പ്
  • വൈറ്റ് ചോക്ലേറ്റ് - 160 ഗ്രാം
  • ആപ്പിൾ കഷ്ണങ്ങളാക്കിയത് - 1 കപ്പ്
  • പാൽ - ¼ കപ്പ് + ¾ കപ്പ്
  • കോൺഫ്ലോർ - 3 ടേബിൾസ്പൂൺ
  • പഞ്ചസാര - 2 ടേബിൾസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു സോസ്പാനിൽ ½ കപ്പ് വിപ്പിങ് ക്രീം ഒഴിച്ച് കുറഞ്ഞ തീയിൽ ചൂടാക്കിയെടുക്കുക (തിളയ്ക്കേണ്ട ആവശ്യമില്ല). ഇത് കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന വൈറ്റ് ചോക്ലേറ്റിലേക്ക് ഒഴിച്ചുകൊടുക്കണം. ഇനി കുറച്ചുനേരം അനക്കാതെ വച്ചശേഷം പിന്നീട് ഇളക്കി യോജിപ്പിച്ചെടുക്കുക. ഈ ചോക്ലേറ്റ് ഗനാഷെ തണുക്കാനായി മാറ്റിവയ്ക്കുക.

ADVERTISEMENT

തൊലികളഞ്ഞു കഷ്ണങ്ങളാക്കിയ ആപ്പിൾ മിക്സിയുടെ ജാറിലേക്കിട്ട് ¼ കപ്പ് പാലൊഴിച്ച്‌ നന്നായി അടിച്ചെടുക്കണം. ഇതൊരു പാനിലേക്കൊഴിച്ച് ¾ കപ്പ് പാലും കോൺഫ്ലവറും പഞ്ചസാരയും ചേർത്തു കട്ടകളൊന്നുമില്ലാതെ യോജിപ്പിച്ച ശേഷം കുറഞ്ഞ തീയിൽ വച്ച് ഇളക്കി ചെറുതായി കട്ടിയാകുമ്പോൾ ഇറക്കി വയ്ക്കാം.

ഇത് നന്നായി തണുത്ത് കഴിഞ്ഞാൽ നേരത്തെ തയാറാക്കി വച്ച ചോക്ലേറ്റ് ഗനാഷെ ഇതിലേക്ക് ഒഴിച്ച് ഇളക്കിയെടുക്കാം. ഇനി ½ കപ്പ് വിപ്പിങ് ക്രീം അടച്ചു വച്ചതിലേക്ക് ഇതൊഴിച്ച് പതുക്കെ ഇളക്കി യോജിപ്പിച്ചെടുക്കാം.

 ഇത് സെർവിങ് ഗ്ലാസ്സിലേക്കൊഴിച്ച് ആപ്പിൾ കഷ്ണങ്ങൾ വച്ച് അലങ്കരിച്ച് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.

Content Summary :  How to make Apple Chocolate Mousse.