കുറച്ചു ദിവസങ്ങൾ കേടുകൂടാതെ ഇരിക്കുന്ന ഈ മീൻകറി എല്ലാവർക്കും ഇഷ്ടപ്പെടും. ചേരുവകൾ •മീൻ - 1 കിലോഗ്രാം •വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ •കടുക് - 1 ടീസ്പൂൺ •ഉലുവ - 1/4 ടീസ്പൂൺ •വെളുത്തുള്ളി ചതച്ചത് - 3 ടേബിൾസ്പൂൺ •ഇഞ്ചി ചതച്ചത് - 3 ടേബിൾസ്പൂൺ •കറിവേപ്പില •മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ •മുളകുപൊടി -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ചു ദിവസങ്ങൾ കേടുകൂടാതെ ഇരിക്കുന്ന ഈ മീൻകറി എല്ലാവർക്കും ഇഷ്ടപ്പെടും.

ചേരുവകൾ

ADVERTISEMENT

•മീൻ - 1 കിലോഗ്രാം
•വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
•കടുക് - 1 ടീസ്പൂൺ
•ഉലുവ - 1/4 ടീസ്പൂൺ
•വെളുത്തുള്ളി ചതച്ചത് - 3 ടേബിൾസ്പൂൺ
•ഇഞ്ചി ചതച്ചത് - 3 ടേബിൾസ്പൂൺ
•കറിവേപ്പില
•മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
•മുളകുപൊടി  - ഒന്നര ടീസ്പൂൺ
•കാശ്മീരി മുളകുപൊടി  - 3 ടേബിൾസ്പൂൺ
•ഉലുവ വറുത്തു പൊടിച്ചത്  - 1/4 ടീസ്പൂൺ
•കായം - 1 നുള്ള്
•കുടംപുളി വെള്ളം   - ഒന്നര ഗ്ലാസ് (കുടംപുളിയും വെള്ളവും ഉപ്പും കൂടി നന്നായി തിളപ്പിച്ചത്) 
•ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം  

ADVERTISEMENT

•ഒരു മൺചട്ടിയിൽ, കഴുകിയെടുത്ത കുടംപുളിയും വെള്ളവും ഉപ്പും ഇട്ടു നന്നായി തിളപ്പിച്ചു മാറ്റി വയ്ക്കുക. 

•മറ്റൊരു ചട്ടി  അടുപ്പിൽ വച്ച്  3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കടുക് ഇട്ടു പൊട്ടി വരുമ്പോൾ ഉലുവ ചേർക്കുക. ശേഷം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ചേർത്തു നന്നായി വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, ഉലുവാപ്പൊടി, കായം പൊടിച്ചത് എന്നിവ കൂടി  ഇട്ടു വഴറ്റുക.

ADVERTISEMENT

അതിനു ശേഷം നേരത്തെ തിളപ്പിച്ചു മാറ്റി വച്ച കുടംപുളി വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ കഴുകി വൃത്തിയാക്കിയ  മീൻ കൂടെ ഇട്ട് തിളപ്പിച്ച് കറി  നന്നായി കുറുകി വരുമ്പോൾ ഓഫ് ചെയ്യാം. 

Content Summary : It tastes best when kept overnight after cooking.