അധികം ആരും കേട്ടിരിക്കാൻ ഇടയില്ലാത്ത ഒരു ബിരിയാണിയാണ് ചെറുപയർ ബിരിയാണി. നല്ല രുചിയുള്ള ഈ ബിരിയാണി തയാറാക്കാൻ എളുപ്പമാണ്, ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്. ചേരുവകൾ ചെറുപയർ - ഒരു കപ്പ് ബസ്മതി അരി - ഒരു കപ്പ് നെയ്യ് - 3 ടേബിൾ സ്പൂൺ കശുവണ്ടി പരിപ്പ് - കാൽ കപ്പ് ഉണക്കമുന്തിരി - കാൽ കപ്പ് ഏലയ്ക്ക -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധികം ആരും കേട്ടിരിക്കാൻ ഇടയില്ലാത്ത ഒരു ബിരിയാണിയാണ് ചെറുപയർ ബിരിയാണി. നല്ല രുചിയുള്ള ഈ ബിരിയാണി തയാറാക്കാൻ എളുപ്പമാണ്, ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്.

ADVERTISEMENT

ചേരുവകൾ

  • ചെറുപയർ - ഒരു കപ്പ്
  • ബസ്മതി അരി - ഒരു കപ്പ്
  • നെയ്യ് - 3 ടേബിൾ സ്പൂൺ
  • കശുവണ്ടി പരിപ്പ് - കാൽ കപ്പ്
  • ഉണക്കമുന്തിരി - കാൽ കപ്പ്
  • ഏലയ്ക്ക - 5
  • ഗ്രാമ്പു - 5
  • കറുവപ്പട്ട - ഒരു ചെറിയ കഷണം
  • സവാള - 2 വലുത്
  • പച്ചമുളക് - 6
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂൺ
  • തക്കാളി - ഒന്ന് വലുത്
  • തൈര് - കാൽ കപ്പ്
  • മഞ്ഞൾ പൊടി - അര ടീസ്പൂൺ
  • പെരുംജീരകപ്പൊടി - ഒന്നര ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - രണ്ട് കപ്പ്
  • കട്ടി തേങ്ങാപ്പാല് - ഒരു കപ്പ്
  • മല്ലിയിലയും പുതിനയിലയും അരിഞ്ഞത് - ഒരു പിടി

ADVERTISEMENT

തയാറാക്കുന്ന വിധം

  • ചെറുപയർ നന്നായി കഴുകി തലേദിവസം വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • ബസ്മതി അരി 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി കശുവണ്ടി പരിപ്പും ഉണക്കമുന്തിരിയും വറത്തു കോരുക.
  • ബാക്കിയുള്ള നെയ്യിലേക്ക് ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട എന്നിവ ഇട്ട് മൂപ്പിക്കുക.
  • നീളത്തിലരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്തു വഴറ്റുക.
  • സവാള വാടി കഴിയുമ്പോൾ മഞ്ഞൾ പൊടിയും പെരുംജീരകം പൊടിച്ചതും ചേർത്തു വഴറ്റുക.
  • പൊടികളുടെ പച്ചമണം മാറുമ്പോൾ നീളത്തിൽ അരിഞ്ഞ തക്കാളി, തൈര് എന്നിവ ചേർത്തു യോജിപ്പിക്കുക.
  • തൈരിലെ വെള്ളം വറ്റി, തക്കാളി വെന്ത് ഉടഞ്ഞ് എണ്ണ തെളിയുമ്പോൾ മല്ലിയിലയും പുതിനയിലയും ചേർക്കുക.
  • ഇത് ഒരു പ്രഷർകുക്കറിലേക്കു മാറ്റി 2 കപ്പ് വെള്ളവും ഒരു കപ്പ് തേങ്ങാപ്പാലും ആവശ്യത്തിന് ഉപ്പും ചേർക്കുക.
  • വെട്ടി തിളയ്ക്കുമ്പോൾ കുതിർത്ത പയറും അരിയും ചേർത്ത് യോജിപ്പിക്കുക.
  • വിസിൽ മാറ്റിയതിനുശേഷം കുക്കർ അടയ്ക്കുക. നന്നായി ആവി വരുമ്പോൾ വിസിലിട്ട് തീ കുറയ്ക്കുക.
  • ഏറ്റവും ചെറിയ തീയിൽ എട്ടു മിനിറ്റ് വേവിക്കുക.
  • പ്രഷർ പോയി കഴിയുമ്പോൾ കുക്കർ തുറക്കാം.
  • ബിരിയാണി കൃത്യമായ പരുവത്തിൽ വെന്തിരിക്കും. വറുത്ത കശുവണ്ടി പരിപ്പും ഉണക്കമുന്തിരിയും വിതറി അലങ്കരിക്കാം.

Content Summary : Green gram biryani recipe by Ganga.