നെല്ലിക്ക ആവിയിൽ വേവിച്ചു തയാറാക്കുന്ന അച്ചാറിനെക്കാൾ സ്വാദ് കൂടും ഈ രീതിയിൽ തയാറാക്കിയാൽ. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ആമാശയത്തിലെ ആസിഡ് സന്തുലിതമാക്കുന്നതിനും കരളിനെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. നെല്ലിക്ക ചർമത്തിനും മുടിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെല്ലിക്ക ആവിയിൽ വേവിച്ചു തയാറാക്കുന്ന അച്ചാറിനെക്കാൾ സ്വാദ് കൂടും ഈ രീതിയിൽ തയാറാക്കിയാൽ. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ആമാശയത്തിലെ ആസിഡ് സന്തുലിതമാക്കുന്നതിനും കരളിനെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. നെല്ലിക്ക ചർമത്തിനും മുടിക്കും നല്ലതാണ്. അത് മാത്രമല്ല നെല്ലിക്ക മസിൽ ടോൺ മെച്ചപ്പെടുത്തുകയും ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിൻ, വിറ്റാമിൻ ബി കോംപ്ലക്സ് തുടങ്ങി നിരവധി ധാതുക്കളും വിറ്റാമിനുകളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതെങ്ങനെ തയാറാക്കാം എന്നു നോക്കാം. 

ചേരുവകൾ
•നെല്ലിക്ക - 600 ഗ്രാം
•കടുക് - 1 ടേബിൾസ്പൂൺ
•വെളുത്തുള്ളി അരിഞ്ഞത് - 1 കപ്പ്
•ഇഞ്ചി അരിഞ്ഞത് - 1/4 കപ്പ്
•കുറച്ച് കറിവേപ്പില
•ഉണക്കമുളക് - 15
•നല്ലെണ്ണ - 1/2 കപ്പ്
•രണ്ട് ടീസ്പൂൺ ഉലുവയും ഒരു ടീസ്പൂൺ കടുകും കൂടി ചെറുതായി വറത്ത് പൊടിച്ചത്
•ഉപ്പ് പാകത്തിന്
•മഞ്ഞൾ പൊടി - 2 ടീസ്പൂൺ
•കശ്മീരി മുളകുപൊടിയും സാധാരണ മുളകുപൊടിയും മിക്സ് ആക്കിയത് - 3 1/2 ടേബിൾസ്പൂൺ
•കായം പൊടി - 1 ടീസ്പൂൺ
•തിളച്ച വെള്ളം - 1 കപ്പ്
•വിനാഗിരി - 3 ടേബിൾസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം 

•ഒരു മൺചട്ടി അടുപ്പിൽ വച്ച് അതിലേക്കു നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ നെല്ലിക്ക വഴറ്റിയെടുത്തു മറ്റൊരു പാത്രത്തിലേക്കു  മാറ്റുക. 

ADVERTISEMENT

•ഇനി വേറൊരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് അതിലേക്കു രണ്ട് ടീസ്പൂൺ ഉലുവയും ഒരു ടീസ്പൂൺ കടുകും കൂടി ഇട്ട് ചെറുതായി വറുത്തതിനു  ശേഷം പൊടിച്ചെടുക്കുക. 

•നേരത്തെ വഴറ്റി വച്ച നെല്ലിക്ക കഷ്ണങ്ങൾ മഞ്ഞൾപൊടിയും ഉപ്പും ചേർത്തു പുരട്ടി വയ്ക്കുക.

ADVERTISEMENT

•നെല്ലിക്ക വഴറ്റിയ അതേ ചട്ടി ഒന്നുകൂടെ ചൂടാക്കിയതിനു  ശേഷം ഒരു ടേബിൾസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്കു വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും ഇട്ട് വഴറ്റുക. ശേഷം മഞ്ഞൾപ്പൊടിയും ഇടാം.  കുറച്ചു സമയത്തിനു ശേഷം ഉണക്കമുളകും ചേർക്കാം. ഇനി മുളകുപൊടിയും, കായം പൊടിയും, ഉലുവ-കടുക് മിശ്രിതവും ചേർത്തു നന്നായി വഴറ്റുക. ഇതിലേക്ക് ഒരു ഗ്ലാസ് തിളച്ച വെള്ളവും കഷ്ണങ്ങളാക്കിയ നെല്ലിക്കയും ചേർത്തു നന്നായി തിളപ്പിക്കുക. ഇനി വിനാഗിരി കൂടെ ചേർത്ത് തീ ഓഫ് ചെയ്യാം. കിടിലൻ അച്ചാർ റെഡി. 

Content Summary : Nellikka Gooseberry Pickle recipe by Deepthi.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT