ബേക്കറിയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നല്ല പഞ്ഞി പോലെയുള്ള ക്രീം ബൺ വളരെ കുറച്ച് ചേരുവകൾ കൊണ്ട് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. ചേരുവകൾ: മൈദ - 2 കപ്പ് പഞ്ചസാര - 4 ടേബിൾസ്പൂൺ + 1 ടീസ്പൂൺ ഉപ്പ് - ½ ടീസ്പൂൺ ചെറുചൂടുള്ള പാൽ - ¾ കപ്പ് യീസ്റ്റ് - 1½ ടീസ്പൂൺ വെണ്ണ - 2 ടേബിൾസ്പൂൺ ബട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേക്കറിയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നല്ല പഞ്ഞി പോലെയുള്ള ക്രീം ബൺ വളരെ കുറച്ച് ചേരുവകൾ കൊണ്ട് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

ADVERTISEMENT

ചേരുവകൾ:

  • മൈദ - 2 കപ്പ്
  • പഞ്ചസാര - 4 ടേബിൾസ്പൂൺ + 1 ടീസ്പൂൺ
  • ഉപ്പ് - ½ ടീസ്പൂൺ
  • ചെറുചൂടുള്ള പാൽ - ¾ കപ്പ്
  • യീസ്റ്റ് - 1½ ടീസ്പൂൺ
  • വെണ്ണ - 2 ടേബിൾസ്പൂൺ

ബട്ടർ ക്രീം:

  • വെണ്ണ - 4 ടേബിൾസ്പൂൺ
  • പൊടിച്ച പഞ്ചസാര - ½ കപ്പ്
  • വാനില എസ്സെൻസ് - ¼ ടീസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം:

ഒരു ഗ്ലാസിൽ ചെറുചൂടുള്ള പാൽ എടുത്ത് അതിലേക്കു യീസ്റ്റും 1 ടീസ്പൂൺ പഞ്ചസാരയും ചേർത്തു നന്നായി ഇളക്കി മൂടി 10 മിനിറ്റ് യീസ്റ്റ് പൊങ്ങുവാനായി മാറ്റിവയ്ക്കുക (ഇൻസറ്റന്റ് ഡ്രൈ യീസ്റ്റാണ് ഉപയോഗിക്കുന്നതെങ്കിൽ പൊങ്ങാൻ വയ്ക്കേണ്ട ആവശ്യമില്ല, നേരിട്ട് മാവിലേക്കു ചേർക്കാം).

ഒരു പാത്രം എടുത്ത് മൈദ, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. തണുപ്പില്ലാത്ത വെണ്ണ ചേർക്കുക. 

ഇനി യീസ്റ്റ്-പാൽ മിശ്രിതം ഒഴിച്ച്, 4 മുതൽ 5 മിനിറ്റ് വരെ കുഴച്ച് മാവ് നന്നായി സോഫ്റ്റാക്കിയെടുക്കുക(മാവ് നല്ല ഡ്രൈ ആയി തോന്നുന്നുവെങ്കിൽ, 1 ടേബിൾസ്പൂൺ വെണ്ണ ചേർക്കാം). ഇനി മാവ് വീർക്കാനായി 2 മണിക്കൂർ മാറ്റിവയ്ക്കുക.

ADVERTISEMENT

മാവ് വീർത്തു കഴിയുമ്പോൾ മാവിൽ കൈകൊണ്ട് അമർത്തി എയർ പുറത്ത് കളയണം. എന്നിട്ട് മാവ് തുല്യ വലുപ്പമുള്ള ഭാഗങ്ങളായി വിഭജിക്കുക. ഓരോ ഭാഗവും ഒരു ബോൾ ആകൃതിയിലാക്കി ഓരോന്നും വിള്ളലുകളില്ലാതെ ഉരുട്ടിയെടുക്കുക. ഉരുളകൾ നനഞ്ഞ തുണി കൊണ്ടു മൂടി 20 മിനിറ്റ് മാറ്റിവയ്ക്കുക. ഉരുളകളാക്കിയ മാവ് നല്ലതുപോലെ ചൂടായി കിടക്കുന്ന എണ്ണയിലിട്ട്, കുറഞ്ഞ ചൂടിൽ ഇരുവശവും മൊരിയുന്നതു വരെ തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്യുക.

അതിനുശേഷം കുറച്ച് വെണ്ണ ചൂടുള്ള ബണ്ണിന്റെ മുകളിൽ ബ്രഷ് ചെയ്യുക, ശേഷം ചൂടാറാൻ വയ്ക്കുക. ചൂടാറിയ ശേഷം ബൺ എടുത്ത് നെടുകെ മുറിച്ച് അതിൽ ബട്ടർ‌ക്രീം പരത്തുക.

ബട്ടർ ക്രീം തയാറാക്കുന്നത്:

ഒരു പാത്രത്തിൽ തണുപ്പില്ലാത്ത വെണ്ണ എടുത്ത് ബീറ്റ് ചെയ്ത് മൃദുവാക്കിയെടുക്കുക, ഇതിലേക്ക് പൊടിച്ച പഞ്ചസാര കുറേശ്ശെയായി ചേർത്ത് മീഡിയം സ്പീഡിൽ നന്നായി അടിച്ചെടുക്കുക, ¼ ടീസ്പൂൺ വാനില എസ്സെൻസ് കൂടി ചേർത്ത് അടിക്കുക.

Content Summary : Bakery style cream bun recipe by Nimmy.