വീടുകളുടെ ചുറ്റുവട്ടങ്ങളിൽ സാധാരണ കാണാറുള്ള ഒരു മരമാണ് ലോലോലിക്ക അഥവാ ഇന്ത്യൻ പ്ലം. ഇതിലെ പഴങ്ങൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കൂടാതെ ആന്റി ഓക്സിഡന്റ്സിന്റെയും ഒരു കലവറ തന്നെയാണ്. ലോലോലിക്ക കൊണ്ടു അച്ചാർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: ലോലോലിക്ക (മൂത്തത്) - 1 ബൗൾ കായം - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുകളുടെ ചുറ്റുവട്ടങ്ങളിൽ സാധാരണ കാണാറുള്ള ഒരു മരമാണ് ലോലോലിക്ക അഥവാ ഇന്ത്യൻ പ്ലം. ഇതിലെ പഴങ്ങൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കൂടാതെ ആന്റി ഓക്സിഡന്റ്സിന്റെയും ഒരു കലവറ തന്നെയാണ്. ലോലോലിക്ക കൊണ്ടു അച്ചാർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ: 

  • ലോലോലിക്ക (മൂത്തത്) - 1 ബൗൾ 
  • കായം - 1/2  ടി സ്പൂൺ
  • ഉലുവാപ്പൊടി - 1 /2  ടി സ്പൂൺ
  • മുളകുപൊടി -  3  ടി സ്പൂൺ
  • ഉപ്പ് - 2  ടി സ്പൂൺ
  • ചുവന്ന മുളക് - 2 എണ്ണം 
  • കടുക് - 2  ടി സ്പൂൺ
  • വെളിച്ചെണ്ണ - 2  ടി സ്പൂൺ
  • വെള്ളം - 1/4 ഗ്ലാസ് 

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാൻ ചൂടാക്കിയതിനു ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും വറക്കുക. ഇതിലേക്കു ചെറുതായി പഴുത്ത ലോലോലിക്ക കഴുകി ഇട്ടു കൊടുക്കുക. ഉപ്പിട്ട് നന്നായി ഇളക്കിയതിനു ശേഷം അടച്ചുവച്ച് രണ്ടു മിനിറ്റ് വേവിക്കാം. തവി കൊണ്ടു ചെറുതായി അമർത്തിയാൽ അമരുന്ന വരെ വേവിക്കുക. വെന്ത ശേഷം ഇതിലേക്ക് ഉലുവാപ്പൊടിയും കായം പൊടിച്ചതും മുളകുപൊടിയും ചേർത്ത് ഇളക്കാം. ഇതിലേക്കു കാൽ ഗ്ലാസ് വെള്ളം ഒഴിച്ചു തിളപ്പിക്കുക. തിളച്ച ഉടനെ വാങ്ങി വയ്ക്കാം.

ADVERTISEMENT

ഈ അച്ചാർ ഉണ്ടാക്കിയ അന്ന് തന്നെ ഉപയോഗിക്കാമെങ്കിലും ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞാൽ രുചികൂടും.

Content Summary : Lololikka pickle recipe by Dhanya.