ഒരു പഴയകാല നാടൻ മധുര പലഹാരമാണ് കപ്പ പൊടിച്ചത്. വറുത്ത കപ്പ ഉരലിൽ ഇട്ട് തേങ്ങ ചേർത്ത് ഇടിച്ചാണ് ഈ പലഹാരം തയാറാക്കിയിരുന്നത്. അധികം ജോലികൾ ഒന്നുമില്ലാതെ എളുപ്പത്തിൽ മിക്സി ഉപയോഗിച്ചും രുചികരമായ ഈ പലഹാരം തയാറാക്കാം. ചേരുവകൾ കപ്പ - ഒരു കിലോഗ്രാം തേങ്ങ ചിരകിയത് - ഒരു കപ്പ് ഏലക്ക - 4 എണ്ണം ഉപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പഴയകാല നാടൻ മധുര പലഹാരമാണ് കപ്പ പൊടിച്ചത്. വറുത്ത കപ്പ ഉരലിൽ ഇട്ട് തേങ്ങ ചേർത്ത് ഇടിച്ചാണ് ഈ പലഹാരം തയാറാക്കിയിരുന്നത്. അധികം ജോലികൾ ഒന്നുമില്ലാതെ എളുപ്പത്തിൽ മിക്സി ഉപയോഗിച്ചും രുചികരമായ ഈ പലഹാരം തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • കപ്പ - ഒരു കിലോഗ്രാം
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
  • ഏലക്ക - 4 എണ്ണം
  • ഉപ്പ് - ഒരു നുള്ള്
  • പഞ്ചസാര - കാൽ കപ്പ്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

  • കപ്പ തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി കനം കുറച്ച് അരിഞ്ഞെടുക്കുക.
  • ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കപ്പ വറുത്ത് എടുക്കുക. വറുത്തു കോരുന്നതിനു മുൻപായി അല്പം ഉപ്പ് വെള്ളത്തിൽ കലക്കി ചേർക്കുക.
  • നല്ല ക്രിസ്പി ആവുമ്പോൾ കോരി മാറ്റാം.
  • ചൂടാറിയ കപ്പയിൽ ഏലക്ക കൂടി ചേർത്ത് മിക്സിയിലിട്ട് തരിതരിയായി പൊടിച്ചെടുക്കുക.
  • ഒരു കപ്പ് കപ്പ പൊടിച്ചതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് കൂടി ചേർത്ത് വീണ്ടും മിക്സിയിലിട്ട് ഒന്ന് കറക്കി എടുക്കുക.
  • ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം ആവശ്യത്തിന് പഞ്ചസാരയോ ശർക്കരപ്പാനിയോ ചേർത്ത് യോജിപ്പിക്കുക.
  • രുചികരമായ മധുര പലഹാരം തയാർ.

Content Summary : Avalose Podi with tapioca recipe by Ganga.