വളരെ കുറച്ച് ചേരുവകൾ മാത്രം ആവശ്യമുള്ളതും വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്നതും പോഷകസമൃദ്ധവുമായ ഒരു പലഹാരമാണ് അരിയുണ്ട. വൈകുന്നേരം കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്ന നല്ലൊരു പലഹാരമാണിത്. വളരെ രുചികരമായി അരിയുണ്ട തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ അരി(പുഴുങ്ങലരി) - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ കുറച്ച് ചേരുവകൾ മാത്രം ആവശ്യമുള്ളതും വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്നതും പോഷകസമൃദ്ധവുമായ ഒരു പലഹാരമാണ് അരിയുണ്ട. വൈകുന്നേരം കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്ന നല്ലൊരു പലഹാരമാണിത്. വളരെ രുചികരമായി അരിയുണ്ട തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ചേരുവകൾ

  • അരി(പുഴുങ്ങലരി) - 2 കപ്പ്
  • ശർക്കര - 250 ഗ്രാം
  • വെള്ളം - ¾ കപ്പ്
  • തേങ്ങാക്കൊത്ത് - 1½ കപ്പ്
  • ഏലക്കായ് പൊടി  - ½ ടീസ്പൂൺ
  • ചുക്കുപൊടി - ¼ ടീസ്പൂൺ
  • ഉപ്പ് - ¼ ടീസ്പൂൺ
  • നെയ്യ്  -  1 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം:

  • കഴുകി വൃത്തിയാക്കി വെള്ളം വാർത്തെടുത്ത അരി ചുവടു കട്ടിയുള്ള പാത്രത്തിൽ ചുവക്കെ വറുത്തെടുക്കുക. അൽപമൊന്ന് ചൂടാറാനായി മാറ്റി വയ്ക്കാം.
  • ശർക്കര വെള്ളം ചേർത്ത് ഉരുക്കി എടുക്കുക. ഉരുകി കഴിഞ്ഞാൽ തീ കുറച്ചുവെച്ച് ഒരു മിനിറ്റ് നേരം കൂടി തിളപ്പിക്കുക, ശേഷം ഇറക്കിവയ്ക്കാം.
  • വറുത്ത അരി മിക്സിയിലിട്ട് പുട്ടുപൊടിയുടെ പാകത്തിൽ പൊടിച്ചെടുക്കണം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് ഏലയ്ക്കാപ്പൊടി, ചുക്കുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി എടുക്കാം. ഇതിൽ നിന്ന് രണ്ട് ടേബിൾസ്പൂൺ പൊടി മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
  • തേങ്ങാക്കൊത്ത് മിക്സിയിലിട്ട് ഒതുക്കി എടുക്കാം(നല്ലതുപോലെ അരയരുത്). ഇത് പൊടിയിലേക്ക് ഇട്ട് നന്നായി കൂട്ടി തിരുമ്മണം.
  • ഇതിലേക്ക് ശർക്കര പാനിയും നെയ്യും ഒഴിച്ച് നല്ലപോലെ ഇളക്കിയോജിപ്പിച്ച് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ശേഷം മാറ്റിവച്ച പൊടിയിലിട്ട് ഉരുട്ടിയെടുക്കാം. 

Content Summary : Healthy Ariyunda (Sweet Rice and Coconut Balls) recipe by Nimmy