കൊത്തമര എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറിയല്ല, ഇതിൽ അടങ്ങിയിരിക്കുന്ന കൈപ്പുരസമാണ് അതിനു കാരണം. എന്നാൽ കലോറി കുറഞ്ഞതും വിറ്റാമിൻ, മിനറലുകൾ എന്നിവയാൽ സമ്പുഷ്ടവുമാണ് കൊത്തമര. കലോറി കുറയ്ക്കാനും അമിതമായ ശരീരഭാരം കുറയ്ക്കാനും ഇത് ഏറെ ഫലപ്രദമാണ്. കൊത്തമരയിൽ ദഹിക്കുന്ന തരം ഭക്ഷ്യനാരുകളുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊത്തമര എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറിയല്ല, ഇതിൽ അടങ്ങിയിരിക്കുന്ന കൈപ്പുരസമാണ് അതിനു കാരണം. എന്നാൽ കലോറി കുറഞ്ഞതും വിറ്റാമിൻ, മിനറലുകൾ എന്നിവയാൽ സമ്പുഷ്ടവുമാണ് കൊത്തമര. കലോറി കുറയ്ക്കാനും അമിതമായ ശരീരഭാരം കുറയ്ക്കാനും ഇത് ഏറെ ഫലപ്രദമാണ്. കൊത്തമരയിൽ ദഹിക്കുന്ന തരം ഭക്ഷ്യനാരുകളുണ്ട്. ഇവ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഫലപ്രദമാണ്. കൊത്തമര തോരൻ എങ്ങനെ തയാറാക്കാം എന്നു നോക്കാം. 

ചേരുവകൾ

  • കൊത്തമര - 300 ഗ്രാം
  • പച്ചമുളക് - 4 എണ്ണം
  • സവാള - 2 എണ്ണം
  • തേങ്ങ ചിരകിയത് - അരമുറി
  • പഴുത്ത തക്കാളി - 1 എണ്ണം
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • കടുക് - 2 ടീസ്പൂൺ
  • മഞ്ഞൾപൊടി - 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • കൊത്തമര രണ്ടറ്റവും മുറിച്ചതിന് ശേഷം നന്നായി കഴുകിയെടുക്കുക, എന്നിട്ടതിനെ ഏതാണ്ട് ഒരു സെന്റിമീറ്റർ വലുപ്പത്തിൽ അരിഞ്ഞെടുക്കുക.
  • പച്ചമുളകും സവാളയും തക്കാളിയും ഇതേ വലുപ്പത്തിൽ അരിഞ്ഞെടുക്കണം. അതുപോലെ തേങ്ങ പൊടിപൊടിയായി ചിരകിയെടുക്കണം.
  • ഒരു ഫ്രൈയിങ് പാൻ അടുപ്പത്തു വച്ച് അതിലേക്കു രണ്ടു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കണം, വെളിച്ചെണ്ണ ചൂടാകുമ്പോൾ അതിലേക്കു രണ്ടു ടീസ്പൂൺ കടുകിട്ടു പൊട്ടിക്കണം.
  • കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്കു അരിഞ്ഞുവച്ചിരിക്കുന്ന സവാളയും പച്ചമുളകും ഇട്ട് ഇളക്കിക്കൊടുക്കണം.
  • ഇതിന്റെ പച്ചമണം മാറിക്കഴിയുമ്പോൾ അതിലേക്കു ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു വീണ്ടും നന്നായി ഇളക്കണം.
  • അതിനു ശേഷം അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന കൊത്തമര ചേർത്തു നന്നായി ഇളക്കണം. ഇനിയും ഇതിലേക്കു തക്കാളിയും ചിരകിയ തേങ്ങയും ഇട്ട് എല്ലാം കൂടി നന്നായി ഇളക്കിയതിന് ശേഷം ഒരു മൂടികൊണ്ട് അടച്ച് അഞ്ച് മിനിറ്റു നേരം ചെറു തീയിൽ വേവിക്കുക.
  • അഞ്ച് മിനിറ്റിനു ശേഷം മൂടി തുറന്നു നല്ലവണ്ണം ഇളക്കിയതിനു ശേഷം വീണ്ടും അഞ്ച് മിനിറ്റു നേരം അടച്ചു വച്ച് വേവിക്കുക.
  • 5 മിനിറ്റിനു ശേഷം തുറന്നു നന്നായി ഇളക്കി ജലാംശം ഇല്ലെന്നുറപ്പായാൽ ഒരു പാത്രത്തിലേക്കു മാറ്റുക. സ്വാദിഷ്ടമായ കൊത്തമര തോരൻ തയാർ.

Content Summary : Cluster beans thoran recipe by Latha.