നാലുമണി പലഹാരത്തിനു വീട്ടിൽ തയാറാക്കാവുന്ന ടേസ്റ്റി മുളകു ബജിയുടെ രുചിക്കൂട്ട്. മാവിൽ വെറുതെ മുക്കിപ്പൊരിച്ച് എടുക്കുകയല്ല. ബജിയ്ക്കുള്ളിൽ മസാല ഫില്ലിങ് നിറച്ചാണ് ഇതു തയാറാക്കുന്നത്. ചേരുവകൾ ബജ്ജി മുളക് -.8 എണ്ണം കടലമാവ് -1/2 കപ്പ്‌ അരിപ്പൊടി -2 ടേബിൾ സ്പൂൺ മുളകുപൊടി -1 ടീസ്പൂൺ കായപ്പൊടി -1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലുമണി പലഹാരത്തിനു വീട്ടിൽ തയാറാക്കാവുന്ന ടേസ്റ്റി മുളകു ബജിയുടെ രുചിക്കൂട്ട്. മാവിൽ വെറുതെ മുക്കിപ്പൊരിച്ച് എടുക്കുകയല്ല. ബജിയ്ക്കുള്ളിൽ മസാല ഫില്ലിങ് നിറച്ചാണ് ഇതു തയാറാക്കുന്നത്.

ചേരുവകൾ

  • ബജ്ജി മുളക് -.8 എണ്ണം
  • കടലമാവ് -1/2 കപ്പ്‌
  • അരിപ്പൊടി -2 ടേബിൾ സ്പൂൺ
  • മുളകുപൊടി -1 ടീസ്പൂൺ
  • കായപ്പൊടി -1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
ADVERTISEMENT

ഫില്ലിങിന്

  • വേവിച്ച ഉരുളക്കിഴങ്ങ്  - 1 കപ്പ്‌
  • കാപ്‌സിക്കം - 1/4 കപ്പ്‌
  • മല്ലിയില - 1/4 കപ്പ്‌
  • ചതച്ച മുളക് - 1/4 ടീസ്പൂൺ
  • ജീരകപ്പൊടി - 1/4 ടീസ്പൂൺ
  • ചാറ്റ് മസാല - 1/2 ടീസ്പൂൺ
  • ഉണക്കിയ  മാങ്ങാപൊടി (ആം ചൂർ ) - 3/4 ടീസ്പൂൺ
  • ജീരകം - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

  • വറുക്കുവാൻ ആവശ്യമായ എണ്ണ

തയാറാക്കുന്ന വിധം

  • ഫില്ലിങിന് ആവശ്യമായ എല്ലാ ചേരുവകളും ഒരു ബൗളിൽ ഇട്ടു  മിക്സ്‌ ചെയ്തെടുക്കുക.
  • ബജ്ജി മുളകു ചെറുതായി നടുവേ കീറി അതിലെ കുരു കളയുക.
  • അതിലേക്കു ഫില്ലിങ് നിറയ്ക്കുക.
  • കടലമാവും അരിപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും  ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു മാവിന്റെ പരുവത്തിലാക്കി എടുക്കുക. എണ്ണ ചൂടാകുമ്പോൾ സ്റ്റഫ്  ചെയ്തു വച്ചിട്ടുള്ള മുളക് മാവിൽ മുക്കി എണ്ണയിലേക്കിട്ടു വറുത്തെടുക്കുക. മിതമായ ചൂടിൽ വേണം വറുത്തെടുക്കേണ്ടത്.
  • സ്റ്റഫ്ഡ് മുളക് ബജ്ജി റെഡി.
ADVERTISEMENT

Content Summary :Stuffed mulaku bajji recipe for snack.