കുരുമുളകും വെളുത്തുള്ളിയും ജീരകവും ചേർത്തൊരു രസം. ചെറു ചൂടോടെ കുടിക്കുന്നത് ഏറെ ആരോഗ്യ പ്രദമാണ്. ചേരുവകൾ വെളുത്തുള്ളി - 6 വലിയ അല്ലി + 4 വലിയ അല്ലി ഇഞ്ചി - 1 ഇഞ്ച് കഷ്ണം കുരുമുളക് - 2 ടീസ്പൂൺ ജീരകം - 1 ടീസ്പൂൺ മുളകുപൊടി - 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കായം - 1/4 ടീസ്പൂൺ തക്കാളി - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുരുമുളകും വെളുത്തുള്ളിയും ജീരകവും ചേർത്തൊരു രസം. ചെറു ചൂടോടെ കുടിക്കുന്നത് ഏറെ ആരോഗ്യ പ്രദമാണ്.

ചേരുവകൾ

  • വെളുത്തുള്ളി - 6 വലിയ അല്ലി + 4 വലിയ അല്ലി
  • ഇഞ്ചി - 1 ഇഞ്ച് കഷ്ണം
  • കുരുമുളക് - 2 ടീസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • മുളകുപൊടി - 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • കായം - 1/4 ടീസ്പൂൺ 
  • തക്കാളി - 2 എണ്ണം
  • പുളി - ഒരു നെല്ലിക്ക വലുപ്പം
  • വെള്ളം -. 2 കപ്പ്
  • വെളിച്ചെണ്ണ - 1 1/2 ടേബിൾസ്പൂൺ
  • കടുക് - 1/4 ടീസ്പൂൺ
  • വറ്റൽ മുളക് - 2 എണ്ണം 
  • കറിവേപ്പില 
  • മല്ലിയില 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു കപ്പ് വെള്ളത്തിൽ പുളി കുതിർത്തു വയ്ക്കുക.
  • കുരുമുളക്, ജീരകം, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതയ്ക്കുക.
  • തക്കാളി അരച്ചെടുക്കുക, ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ വഴറ്റുക.
  • ചതച്ച ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, ജീരകം എന്നിവ ചേർക്കുക. 30 സെക്കൻഡ് നേരം വഴറ്റുക. ഇതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, കായം എന്നിവ ചേർക്കുക.
  • പച്ച രുചി  പോകുന്നതു വരെ വഴറ്റുക.
  • അരച്ച തക്കാളിയും അര ടീസ്പൂൺ ഉപ്പും ചേർത്തു തക്കാളി നന്നായി വേവുന്നതു വരെ വഴറ്റുക.
  • ഇനി പുളി പിഴിഞ്ഞതും 1 കപ്പ് വെള്ളവും ചേർക്കുക.
  • ഉപ്പ് ചേർത്തു തിളപ്പിക്കുക.
  • ഇത് തിളയ്ക്കുമ്പോൾ 4 ചതച്ച വെളുത്തുള്ളി, ഗ്രാമ്പൂ, അരിഞ്ഞ തക്കാളി എന്നിവ ചേർത്തു തിളപ്പിക്കുക (അരിഞ്ഞ തക്കാളി ആവശ്യമെങ്കിൽ മാത്രം). മല്ലിയില ചേർത്തു തിളപ്പിച്ച് തീ ഓഫ് ചെയ്യാം. രുചികരമായ രസം ചെറു ചൂടോടെ വിളമ്പാം.

Content Summary : Tasty and healthy rasam recipe by Nidhisha.