ചോറിനു ഒഴിച്ചു കൂട്ടാൻ ഒന്നാന്തരം രുചിയിൽ ഒരു നാടൻ മോരു കുറുക്കിയതു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. മോരു കറിയെക്കാൾ കട്ടി കുറവുള്ളൊരു കറിയാണിത്. വളരെ എളുപ്പത്തിൽ തയാറാക്കാം. ഈ മോരു കറിയും അച്ചാറും ഒരു മീൻ വറുത്തതും ഉണ്ടെങ്കിൽ ഊണ് കുശാലായി. ചേരുവകൾ തൈര് - 1 കപ്പ് തക്കാളി - 1/2 ഇടത്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറിനു ഒഴിച്ചു കൂട്ടാൻ ഒന്നാന്തരം രുചിയിൽ ഒരു നാടൻ മോരു കുറുക്കിയതു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. മോരു കറിയെക്കാൾ കട്ടി കുറവുള്ളൊരു കറിയാണിത്. വളരെ എളുപ്പത്തിൽ തയാറാക്കാം. ഈ മോരു കറിയും അച്ചാറും ഒരു മീൻ വറുത്തതും ഉണ്ടെങ്കിൽ ഊണ് കുശാലായി.

ADVERTISEMENT

ചേരുവകൾ

  • തൈര് - 1 കപ്പ്
  • തക്കാളി - 1/2 ഇടത്തരം വലുപ്പമുള്ള തക്കാളി
  • ഇഞ്ചി - 1/2 ഇഞ്ച്
  • പച്ചമുളക് - ഒന്നോ അതിലധികമോ
  • കറിവേപ്പില
  • വെള്ളം - 1 1/4 കപ്പ്
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

  • തൈരും വെള്ളവും അടിച്ചെടുക്കുക.
  • തക്കാളി അരിഞ്ഞെടുക്കുക, ഇഞ്ചി ചതയ്ക്കുക അല്ലെങ്കിൽ അരിഞ്ഞെടുക്കുക. 
  • ഇത് ഒരു ഫ്രൈയിങ് പാനിൽ ചേർത്തു കൈകൊണ്ടു നന്നായി ഉടച്ചു കൊടുക്കുക.
  • പച്ചമുളക്, കറിവേപ്പില, മോര്, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക.
  • നന്നായി ഇളക്കി പതുക്കെ ഇടത്തരം തീയിൽ 10 മിനിറ്റു നേരം വേവിക്കുക. തീ അണയ്ക്കുക
  • തീ ഓഫ് ചെയ്ത് സാധാരണ താപനിലയിലേക്ക് വരുന്നതുവരെ ഇളക്കുക. ഉപ്പ് ചേർക്കുക. എളുപ്പത്തിൽ മോരു കുറുക്കിയത് തയാറാക്കാം.

ADVERTISEMENT

Content Summary : Moru kurukkiyath recipe by Nishisha.