ഒരു കപ്പു റവ കൊണ്ടു വെറും പത്തു മിനിറ്റിനുള്ളിൽ കുട്ടികൾക്കു പ്രിയപ്പെട്ട ഏറെ രുചികരമായ പലഹാരം തയ്യാറാക്കാം. ഗോതമ്പുപൊടിയും തേങ്ങയും ശർക്കരയും ചേരുന്നതു കൊണ്ട് ആരോഗ്യത്തിനും വളരെ നല്ലതാണ്. പ്രഭാതഭക്ഷണമായും വൈകുന്നേരം ചായയ്ക്കൊപ്പം കഴിക്കാനും കുട്ടികൾക്കു സ്കൂളിൽ കൊടുത്തു വിടാനും വളരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കപ്പു റവ കൊണ്ടു വെറും പത്തു മിനിറ്റിനുള്ളിൽ കുട്ടികൾക്കു പ്രിയപ്പെട്ട ഏറെ രുചികരമായ പലഹാരം തയ്യാറാക്കാം. ഗോതമ്പുപൊടിയും തേങ്ങയും ശർക്കരയും ചേരുന്നതു കൊണ്ട് ആരോഗ്യത്തിനും വളരെ നല്ലതാണ്. പ്രഭാതഭക്ഷണമായും വൈകുന്നേരം ചായയ്ക്കൊപ്പം കഴിക്കാനും കുട്ടികൾക്കു സ്കൂളിൽ കൊടുത്തു വിടാനും വളരെ നല്ലതാണ്.

ADVERTISEMENT

ചേരുവകൾ

  • റവ - ഒരു കപ്പ്
  • ഗോതമ്പുപൊടി - കാൽ കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - ഒന്നേമുക്കാൽ കപ്പ്
  • തേങ്ങ ചിരകിയത് - ഒരു മുറി
  • ശർക്കര - കാൽ കപ്പ്

തയാറാക്കുന്ന വിധം

  • റവയും ഗോതമ്പുപൊടിയും ഉപ്പും കൂടി ഒരു കപ്പു വെള്ളം ചേർത്തു മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കുക.
  • ബാക്കിയുള്ള വെള്ളം കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കണം.
  • ശർക്കരയും തേങ്ങയും യോജിപ്പിച്ചു വയ്ക്കുക.
  • ഒരു ദോശക്കല്ലു ചൂടാക്കി തയാറാക്കിയ റവ മാവ് ഉപയോഗിച്ചു കനം കുറച്ചു ദോശ ചുട്ടെടുക്കുക.
  • ദോശ വെന്തു തുടങ്ങുമ്പോൾ നടുവിൽ ഒരു സ്പൂൺ തേങ്ങാക്കൂട്ടു വയ്ക്കുക.
  • നാലുവശത്തു നിന്നും മടക്കി ചതുരാകൃതിയിൽ ആക്കുക.
  • അല്പം ബട്ടറോ നെയ്യോ പുരട്ടി രണ്ടുവശവും നന്നായി മൊരിച്ചെടുക്കുക.
  • ഏറെ രുചിയുള്ള പലഹാരം തയ്യാർ.
ADVERTISEMENT

Content Summary : Easy semolina snack recipe by Ganga.