നാരങ്ങാ പിഴിഞ്ഞ ശേഷം വരുന്ന തൊലി ഉപയോഗിച്ചു ടേസ്റ്റി അച്ചാർ തയാറാക്കാം. നാരങ്ങാവെള്ളം തയാറാക്കിയിട്ടും മിച്ചം വരുന്ന തൊലി കഷ്ണങ്ങൾ സിപ് ലോക്ക് ബാഗിലാക്കി സൂക്ഷിച്ചു വച്ച് ആവശ്യത്തിനു അളവിലെത്തുമ്പോൾ അച്ചാർ തായാറാക്കാം. ചേരുവകൾ നാരങ്ങ തൊലി - 15-20 നാരങ്ങ 4 - 8 കഷണങ്ങളായി അരിഞ്ഞത് എള്ളെണ്ണ - 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാരങ്ങാ പിഴിഞ്ഞ ശേഷം വരുന്ന തൊലി ഉപയോഗിച്ചു ടേസ്റ്റി അച്ചാർ തയാറാക്കാം. നാരങ്ങാവെള്ളം തയാറാക്കിയിട്ടും മിച്ചം വരുന്ന തൊലി കഷ്ണങ്ങൾ സിപ് ലോക്ക് ബാഗിലാക്കി ഫ്രീസറിൽ സൂക്ഷിച്ചു വച്ച് ആവശ്യത്തിനു അളവിലെത്തുമ്പോൾ അച്ചാർ തായാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • നാരങ്ങ തൊലി - 15-20 നാരങ്ങ 4 - 8 കഷണങ്ങളായി അരിഞ്ഞത്
  • എള്ളെണ്ണ - 3 ടേബിൾ സ്പൂൺ + 2 ടേബിൾ സ്പൂൺ
  • കശ്മീരി മുളകുപൊടി - 3 ടേബിൾ സ്പൂൺ
  • വറുത്ത ഉലുവാപ്പൊടി - 1 ടീസ്പൂൺ
  • കായം - 1 ടീസ്പൂൺ (ഹിംഗ് പൗഡർ) 
  • ഉപ്പ്
  • വിനാഗിരി - 1/4 കപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, വറുത്ത ഉലുവാപ്പൊടി, കായം എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക.
  • കട്ടിയുള്ള  ഫ്രൈയിങ് പാൻ ചൂടാക്കുക, എള്ളെണ്ണ ചേർക്കുക.
  • ഇടത്തരം ചൂടുള്ള എണ്ണയിലേക്കു നാരങ്ങാ തൊലി ചേർത്ത് ഇടത്തരം ചൂടിൽ 5 മിനിറ്റ് വഴറ്റുക.
  • വീണ്ടും 3 മിനിറ്റ് ഉയർന്ന തീയിൽ വഴറ്റുക.
  • ഉപ്പു ചേർത്തു നന്നായി ഇളക്കുക.
  • തീ കെടുത്തി യോജിപ്പിച്ചു വച്ച മസാല ചേർക്കുക. വിനാഗിരി ചേർത്ത് നന്നായി യോജിപ്പിക്കുക. തണുത്ത ശേഷം വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു ജാറിലേക്കു മാറ്റുക.
  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി 2 ടേബിൾ സ്പൂൺ എള്ളെണ്ണ ചേർക്കുക. എണ്ണ ചൂടാക്കുക. അച്ചാറിലേക്കു ചൂടുള്ള എണ്ണ ചേർക്കുക. തണുക്കാൻ അനുവദിക്കുക. അടച്ച് 10-15 ദിവസം വയ്ക്കുക. കശ്മീരി മുളകുപൊടിക്ക് പകരം സാധാരണ മുളകുപൊടിയും ചേർക്കാം.

ADVERTISEMENT

Content Summary : Lemon peel pickle recipe by Nidhisha