ബേക്കറികളിൽ കിട്ടുന്ന ഡാനിഷ് ബൺ എന്നറിയപ്പെടുന്ന സ്വീറ്റ് ബൺ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കി കുട്ടികൾക്ക് നൽകാം. ചേരുവകൾ: ഇളം ചൂടുപാൽ - ½ കപ്പ് യീസ്റ്റ് - 1 ടീസ്പൂൺ പഞ്ചസാര - 1 ടീസ്പൂൺ മൈദ - 350 ഗ്രാം വാനില പൗഡർ - 15 ഗ്രാം പഞ്ചസാര - ¼ കപ്പ് ഉപ്പ് - ¼ ടീസ്പൂൺ ബട്ടർ - 2 ടേബിൾസ്പൂൺ +

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേക്കറികളിൽ കിട്ടുന്ന ഡാനിഷ് ബൺ എന്നറിയപ്പെടുന്ന സ്വീറ്റ് ബൺ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കി കുട്ടികൾക്ക് നൽകാം.

ADVERTISEMENT

ചേരുവകൾ:

  • ഇളം ചൂടുപാൽ - ½ കപ്പ്
  • യീസ്റ്റ് - 1 ടീസ്പൂൺ 
  • പഞ്ചസാര - 1 ടീസ്പൂൺ 
  • മൈദ - 350 ഗ്രാം
  • വാനില പൗഡർ - 15 ഗ്രാം
  • പഞ്ചസാര - ¼ കപ്പ്
  • ഉപ്പ് - ¼ ടീസ്പൂൺ 
  • ബട്ടർ - 2 ടേബിൾസ്പൂൺ + ആവശ്യത്തിന് 
  • വാനില എസൻസ് - 1 ടീസ്പൂൺ
  • മുട്ട - 2 എണ്ണം
  • ട്യൂട്ടി-ഫ്രൂട്ടി - ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

ഇളം ചൂടുപാലിൽ യീസ്റ്റും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തു നന്നായി ഇളക്കി യീസ്റ്റ് പൊങ്ങാൻ മാറ്റി വയ്ക്കാം. ഒരു പാത്രത്തിൽ മൈദ, വാനില പൗഡർ, പഞ്ചസാര, ഉപ്പ് എന്നിവ യോജിപ്പിച്ച് അതിലേക്കു രണ്ട് ടേബിൾസ്പൂൺ ബട്ടർ ചേർത്ത് എല്ലാംകൂടി തിരുമ്മി യോജിപ്പിക്കുക. ഇതിലേക്കു വാനില എസൻസ്, ഒരു മുട്ട, യീസ്റ്റ് മിശ്രിതം എന്നിവ ചേർത്ത്  ഇളക്കി എടുക്കാം. ഇനി ഇത് കൈകൊണ്ട് കുഴച്ചു നല്ല സോഫ്റ്റ്  മാവാക്കി എടുക്കാം. മാവിന് മയം കുറവായി തോന്നുന്നുവെങ്കിൽ കുറച്ചു ബട്ടർ കൂടി ചേർത്തു കൊടുത്തു കുഴച്ചെടുക്കാം.

ADVERTISEMENT

ഇനി ഇത് ബട്ടർ പുരട്ടിയ ഒരു വലിയ പാത്രത്തിലേക്കു വച്ചു മുകളിലും ചെറുതായി ബട്ടർ തേച്ചു കൊടുത്തശേഷം  പൊങ്ങാൻ രണ്ടുമണിക്കൂർ മൂടി വയ്ക്കാം. മാവ് പൊങ്ങി വന്നാൽ വൃത്തിയുള്ള ഒരു പ്രതലത്തിൽ കുറച്ചു മൈദ വിതറിയശേഷം മാവ് അതിലേക്കു വച്ച് കൈ കൊണ്ടു ചെറുതായി അമർത്തി എയർ പുറത്തു കളയാം.

ഇനി ഈ മാവ്  ദീർഘചതുരാകൃതിയിൽ വലുതായി പരത്തിയെടുക്കുക (അര സെൻറീ മീറ്റർ കട്ടിയിൽ പരത്തിയെടുക്കുക, നന്നായി കനം കുറയ്ക്കരുത്). ഇതിനുമുകളിൽ ഇനി ബട്ടർ നന്നായി തേച്ചു കൊടുത്തശേഷം ട്യൂട്ടി-ഫ്രൂട്ടി വിതറി കൊടുക്കാം. അതിനുശേഷം ഇത് നീളത്തിൽ ചുരുട്ടിയെടുത്ത്, ഒരു നൂലുകൊണ്ട് തുല്യ വലിപ്പമുള്ള കഷണങ്ങളായി മുറിച്ചെടുക്കാം. ഇത് ബട്ടർ പേപ്പർ ഇട്ടു വച്ച ഒരു ബേക്കിങ് ട്രേയിലേക്കു നിരത്തിയശേഷം ഒരു തുണികൊണ്ടു മൂടി പൊങ്ങാൻ 20 മിനിറ്റ് വീണ്ടും വയ്ക്കാം.

ഇനി ഒരു മുട്ട എടുത്തു നന്നായി അടിച്ചു ഓരോന്നിനും മുകളിൽ ബ്രഷ് ചെയ്തു കൊടുക്കാം. 170 ഡിഗ്രി ചൂടിൽ പ്രീഹീറ്റ് ആയി കിടക്കുന്ന അവ്നിൽ  20 – 30 മിനിറ്റ് വരെ ഇത് ബേക്ക് ചെയ്തെടുക്കാം. ഡാനിഷ് ബണ്ണ് തയ്യാറായിക്കഴിഞ്ഞു. നന്നായി ചൂടാറിയശേഷം ഉപയോഗിക്കാം.

Content Summary : The Danish Bun is a sweet bread roll.