സൂപ്പർ ഹെൽത്തിയായൊരു ലഞ്ച് വിഭവം, ചെറുപയർ പരിപ്പും ജീരകശാല അരിയും ചേർത്ത് എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ജീരകശാല അരി - 1.5 കപ്പ്‌ ചെറുപയർ പരിപ്പ് - 1/2 കപ്പ്‌ തിളച്ച വെള്ളം - 3.75 കപ്പ്‌ ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂൺ ഉള്ളി - 1 കപ്പ്‌ പച്ചമുളക് - 2 എണ്ണം തക്കാളി - 1 കപ്പ്‌ മല്ലിയില -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർ ഹെൽത്തിയായൊരു ലഞ്ച് വിഭവം, ചെറുപയർ പരിപ്പും ജീരകശാല അരിയും ചേർത്ത് എളുപ്പത്തിൽ തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • ജീരകശാല അരി - 1.5 കപ്പ്‌
  • ചെറുപയർ പരിപ്പ് - 1/2 കപ്പ്‌
  • തിളച്ച വെള്ളം - 3.75 കപ്പ്‌ 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂൺ
  • ഉള്ളി - 1 കപ്പ്‌
  • പച്ചമുളക് - 2 എണ്ണം 
  • തക്കാളി - 1 കപ്പ്‌
  • മല്ലിയില - 1/4 കപ്പ്‌
  • മഞ്ഞൾപ്പൊടി - 1/8 ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • കായപ്പൊടി - 1/4 ടീസ്പൂൺ 
  • ബിരിയാണി മസാല - 1 ടീസ്പൂൺ
  • ഗ്രാമ്പു - 6 എണ്ണം
  • ഏലയ്ക്ക - 4 എണ്ണം
  • വഴനയില - 2 എണ്ണം
  • കറുവപട്ട - 2 എണ്ണം
  • നെയ്യ് - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

  • ചെറുപയർ പരിപ്പു വറുത്തെടുക്കുക. അരിയും ഈ പരിപ്പും ചേർത്തു 15 മിനിറ്റ് വെള്ളത്തിൽ കുതിർക്കുക.
  • ചീനച്ചട്ടിയിൽ നെയ്യൊഴിച്ചു ചൂടാകുമ്പോൾ പട്ട, ഗ്രാമ്പു, വഴനയില, ഏലക്ക എന്നിവ ഇട്ടു ചൂടാക്കുക. 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. 
  • ശേഷം  ഉള്ളിയും പച്ചമുളകും ചേർത്തു വഴറ്റിയെടുക്കുക. 
  • നന്നായി വഴറ്റി വരുമ്പോൾ തക്കാളി ചേർത്തു സോഫ്റ്റ്‌ ആകുന്നതു വരെ വഴറ്റുക. 
  • മല്ലിയിലയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും ബിരിയാണി മസാലയും ചേർത്ത് ഒന്ന് ചൂടാക്കുക. അരിയും പരിപ്പും ചേർത്തു കൊടുത്തു 5 മിനിറ്റ് വഴറ്റുക. 
  • ഉലർന്നു വരുമ്പോൾ തിളപ്പിച്ച വെള്ളവും ഉപ്പും ചേർത്ത് ഇളക്കി ചെറു തീയിൽ വച്ചു വേവിക്കുക.
  • വെന്തു വരുമ്പോൾ മല്ലിയില ഇട്ടു കൊടുക്കാം. 
  • ഹെൽത്തി റൈസ് റെഡി.

Content Summary : Delicious rice recipe; a satisfying and healthful meal.