മധുരമുള്ള മാമ്പഴം ചേർത്തൊരു സേമിയ വിഭവം, വ്യത്യസ്തവും രുചികരവുമാണ്. എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ പഴുത്ത മാങ്ങ – 2 എണ്ണം നെയ്യ് – 3 ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പ് പൊടിച്ചത് – 2 ടേബിൾ സ്പൂൺ ബദാം പൊടിച്ചത് – 2 ടേബിൾ സ്പൂൺ പിസ്ത പൊടിച്ചത് – 2 ടേബിൾ സ്പൂൺ സേമിയ – 1/2 കപ്പ് പാൽ – 4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരമുള്ള മാമ്പഴം ചേർത്തൊരു സേമിയ വിഭവം, വ്യത്യസ്തവും രുചികരവുമാണ്. എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • പഴുത്ത മാങ്ങ – 2 എണ്ണം
  • നെയ്യ് – 3 ടേബിൾ സ്പൂൺ
  • അണ്ടിപ്പരിപ്പ് പൊടിച്ചത് – 2 ടേബിൾ സ്പൂൺ   
  • ബദാം പൊടിച്ചത് – 2 ടേബിൾ സ്പൂൺ 
  • പിസ്ത പൊടിച്ചത് – 2 ടേബിൾ സ്പൂൺ 
  • സേമിയ – 1/2 കപ്പ്
  • പാൽ – 4 കപ്പ്
  • പഞ്ചസാര – 1/4 കപ്പ്
  • ആപ്പിൾ
ADVERTISEMENT

തയാറാക്കുന്ന വിധം

പഴുത്തതും നാരില്ലാത്തതുമായ ഇടത്തരം വലുപ്പത്തിലുള്ള 2 മാമ്പഴം ചെറിയ കഷണങ്ങളായി അരിഞ്ഞു മിക്സിയിൽ ഇട്ട് ഒന്നടിച്ചെടുത്തു മാംഗോ പ്യൂരി തയാറാക്കാം. അതിനു ശേഷം ഒരു ഫ്രൈയിങ് പാനിൽ ഒരു ടേബിള്‍സ്പൂൺ നെയ്യ് ഒഴിച്ചു ചൂടായി വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ വീതം അണ്ടിപ്പരിപ്പ്, ബദാം, പിസ്ത എന്നിവ പൊടിച്ചതും (അധികം പൊടിക്കേണ്ട) കൂടി മിക്സ് ചെയ്ത് ഒന്നു ഫ്രൈ ചെയ്തെടുക്കുക. ഇനി അതേ പാനിലേക്കു വീണ്ടും ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു ചൂടായി വരുമ്പോൾ അര കപ്പ് സേമിയ ഇട്ട് ഒന്ന് ഫ്രൈ ചെയ്തെടുക്കുക. സേമിയ ഫ്രൈ ആയി വരുമ്പോൾ അതിലേക്ക് 4 കപ്പ് പാൽ ചേർക്കുക. ഇത് നന്നായി ഇളക്കിക്കൊടുക്കണം. പാൽ നന്നായി തിളയ്ക്കണം. 7–8 മിനിറ്റ് നേരം ഇത് വേവിക്കണം.

ADVERTISEMENT

പാൽ നന്നായി തിളച്ചു വരുമ്പോള്‍ കാൽ കപ്പ് പഞ്ചസാര ചേർക്കാം. പഞ്ചസാര ചേർത്തതിനു ശേഷം അഞ്ചു മിനിറ്റ് നേരം വേവിക്കുക. മുകളിൽ പാട കെട്ടാതിരിക്കാനായി നന്നായി ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കുക. ഇനി ഇത് നന്നായി തണുക്കണം. അൽപം പോലും ചൂടുണ്ടാകരുത്. നന്നായി തണുത്ത ശേഷം ഇതിലേക്കു മാംഗോ പ്യൂരി ചേർത്തു കൊടുക്കാം. ശേഷം നന്നായി മിക്സ് ചെയ്യുക. ഇത് 10–15 മിനിറ്റ് ഫ്രിജിൽ വച്ചു തണുപ്പിക്കുക. ഫ്രിജിൽ നിന്ന് എടുത്ത ശേഷം ഇതിനു മുകളിലായി ചെറിയ കഷണങ്ങളാക്കിയ മാങ്ങയും ആപ്പിളും (പൈനാപ്പിൾ ഒഴിച്ച് നിങ്ങൾക്കിഷ്ടമുള്ള പഴങ്ങള്‍ ചേർക്കാം) നേരത്തേ വറുത്ത വച്ച നട്സും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് വിളമ്പാം.

Content Summary : Mango vermicelli dessert is a delicious and easy-to-make dessert that is perfect for a hot summer day.