നാടൻ മാമ്പഴം കൊണ്ടൊരുക്കുന്ന മാമ്പഴ പുളിശ്ശേരി എത്ര കഴിച്ചാലും മതിവരില്ല. ചേരുവകൾ പഴുത്ത മാങ്ങ - 12 എണ്ണം ചെറുത് വലുതാണെങ്കിൽ നാലോ അഞ്ചോ എടുത്താൽ മതി. പച്ചമുളക് - 3 കറിവേപ്പില മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 1/2 ടീസ്പൂൺ ഉപ്പ് - 1/2 ടീസ്പൂൺ വെള്ളം - 1 കപ്പ് ശർക്കര - 1 വലിയ ക്യൂബ് ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ മാമ്പഴം കൊണ്ടൊരുക്കുന്ന മാമ്പഴ പുളിശ്ശേരി എത്ര കഴിച്ചാലും മതിവരില്ല.

ADVERTISEMENT

ചേരുവകൾ

  • പഴുത്ത മാങ്ങ - 12 എണ്ണം ചെറുത് വലുതാണെങ്കിൽ നാലോ അഞ്ചോ എടുത്താൽ മതി.
  • പച്ചമുളക് - 3
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് - 1/2 ടീസ്പൂൺ
  • വെള്ളം - 1 കപ്പ്
  • ശർക്കര - 1 വലിയ ക്യൂബ് , അല്ലെങ്കിൽ നിങ്ങളുടെ രുചിക്കനുസരിച്ച് 

അരയ്ക്കാൻ

  • തേങ്ങ - 1 കപ്പ്
  • കറിവേപ്പില - 4-5 ഇതളുകൾ
  • പച്ചമുളക് - 1
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ജീരകം - 1/2 ടീസ്പൂണ്
  • ഉലുവ - 10-12 എണ്ണം
  • തൈര് - 1 കപ്പ്

ADVERTISEMENT

മേൽപ്പറഞ്ഞ എല്ലാ ചേരുവകളും ആവശ്യത്തിനു തൈരു ചേർത്തു നന്നായി അരച്ചെടുക്കുക.

താളിയ്ക്കാൻ

  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
  • നെയ്യ് - 1/4 ടീസ്പൂണ്
  • കടുക് - 1/2 ടീസ്പൂണ്
  • ഉലുവ - കുറച്ച്
  • വറ്റൽ മുളക് - 4 എണ്ണം
  • കറിവേപ്പില
  • കായം - 1/8  ടീസ്പൂൺ
  • മുളകുപൊടി - 1/4 ടീസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മാമ്പഴം, പച്ചമുളക്, കറിവേപ്പില, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, വെള്ളം എന്നിവ ചേർക്കുക. തിളപ്പിച്ച ശേഷം 10 മിനിറ്റു മൂടി വച്ചു വേവിക്കുക. 

തുടർന്ന് ഒരു ക്യൂബ് ശർക്കര ചേർത്തു ശർക്കര ഉരുകുന്നതുവരെ വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്.

ഇനി തീ കുറച്ചു വച്ച് അരച്ചു വച്ച തേങ്ങാ മിശ്രിതം ചേർത്തു കൊടുക്കുക. ബാക്കിയുളള തൈര്, മിക്‌സിയുടെ ജാറിൽ ഒഴിച്ച് അടിച്ചു കറിയിൽ ചേർക്കുക. നന്നായി ഇളക്കി തിള വരുമ്പോൾ അടുപ്പ് ഓഫ് ചെയ്യുക. ഒരു പാത്രം ചൂടാക്കി വെളിച്ചെണ്ണയും നെയ്യും ചേർക്കുക. ചൂടുള്ള എണ്ണയിൽ കടുക്, ഉലുവ എന്നിവ ചേർത്തു പൊട്ടിയാൽ ചുവന്ന മുളക്, കറിവേപ്പില, കായം, ചുവന്ന മുളകുപൊടി എന്നിവ ചേർക്കുക. ഇത് കറിയിൽ ഒഴിക്കുക. നന്നായി ഇളക്കി 10 മിനിറ്റ് അടച്ചു വയ്ക്കുക. രുചികരമായ മാമ്പഴ പുളിശ്ശേരി ചെറു ചൂടോടെ വിളമ്പാം.

Content Summary : Mambazha pulissery can be enjoyed with rice, roti, or idli. It can also be used as a condiment for other dishes.