പരിപ്പു വേവിക്കാതെ സാമ്പാർ പൊടി ചേർക്കാതെ എളുപ്പത്തിൽ ഒരു സാമ്പാർ. ചേരുവകൾ കുമ്പളങ്ങ -1 കപ്പ്‌ വഴുതനങ്ങ -1/2 കപ്പ്‌ മുരിങ്ങക്കായ -1/2കപ്പ്‌ വെണ്ടയ്ക്ക -1/2 കപ്പ്‌ തക്കാളി -1 എണ്ണം മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ പുളി - ഒരു ചെറു നാരങ്ങ വലുപ്പത്തിൽ എണ്ണ - 2 ടേബിൾ സ്പൂൺ കൊത്തമല്ലി - 1/2 ടേബിൾ സ്പൂൺ ഉലുവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിപ്പു വേവിക്കാതെ സാമ്പാർ പൊടി ചേർക്കാതെ എളുപ്പത്തിൽ ഒരു സാമ്പാർ.

ADVERTISEMENT

ചേരുവകൾ

  • കുമ്പളങ്ങ -1 കപ്പ്‌
  • വഴുതനങ്ങ -1/2 കപ്പ്‌
  • മുരിങ്ങക്കായ -1/2കപ്പ്‌
  • വെണ്ടയ്ക്ക -1/2 കപ്പ്‌
  • തക്കാളി -1 എണ്ണം
  • മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ 
  • പുളി - ഒരു ചെറു നാരങ്ങ വലുപ്പത്തിൽ
  • എണ്ണ - 2 ടേബിൾ സ്പൂൺ
  • കൊത്തമല്ലി - 1/2 ടേബിൾ സ്പൂൺ
  • ഉലുവ - 1/4 ടീസ്പൂൺ
  • തുവര പരിപ്പ് - 1 ടേബിൾ സ്പൂൺ
  • ചുവന്ന മുളക് - 5 എണ്ണം
  • കായം - ചെറിയ ഒരു കഷ്ണം
  • തേങ്ങ - 1/2 കപ്പ്‌ 
  • കടുക് - 1/2 ടീസ്പൂൺ
  • കറിവേപ്പില
  • ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

പാത്രത്തിൽ വെണ്ടയ്ക്കയും തക്കാളിയും ഒഴികെ  പച്ചക്കറികൾ ഇട്ടു മഞ്ഞൾപ്പൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേർത്തു വേവിക്കുവാൻ വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ കുറച്ചു  എണ്ണയൊഴിച്ചു വെണ്ടയ്ക്ക വഴറ്റി എടുത്തു വയ്ക്കുക.

ADVERTISEMENT

ഫ്രൈയിങ് പാനിൽ 1 ടീസ്പൂൺ എണ്ണയൊഴിച്ചു മുളകും മല്ലിയും ഉലുവയും തുവര പരിപ്പും കറിവേപ്പിലയും കായവും ചെറുതീയിൽ വറുത്തെടുക്കുക. തുവര പരിപ്പു വറുത്തതിന്റെ മണം വരുമ്പോൾ തേങ്ങ കൂടി ചേർത്തു 2 മിനിറ്റ് വഴറ്റുക. ചൂടാറുമ്പോൾ മിക്സിയിൽ അരച്ചെടുക്കുക.

പച്ചക്കറി വെന്തു വരുമ്പോൾ വെണ്ടയ്ക്ക വഴറ്റിയതും തക്കാളിയും ചേർക്കാം. പുളി പിഴിഞ്ഞ് ആ വെള്ളവും കൂടി ചേർത്തു 5 മിനിറ്റ് തിളപ്പിക്കുക. അരച്ചു വച്ച കൂട്ട് കൂടി ചേർത്തു നന്നായി തിളപ്പിക്കുക. കറിവേപ്പിലയും മല്ലിയിലയും ചേർത്തു തീ ഓഫ് ചെയ്യാം. കടുകും ഒരു ചുവന്ന മുളകും കറിവേപ്പിലയും കൂടി വറുത്തിട്ടാൽ സാമ്പാർ റെഡി.

Content Summary : Serve with rice or roti for a complete meal.