ഏത്തപ്പഴം എങ്ങനെ കൊടുത്താലും കുട്ടികൾക്ക് കഴിക്കാൻ മടിയാണ്. ഗുണങ്ങളേറെയുള്ള പഴമാണ് ഇത്. കുട്ടികൾക്ക് ഏത്തപ്പഴം ചേർത്ത് ഒരു നാലുമണി പലഹാരം തയാറാക്കി നൽകാം. നെയ്യും കശുവണ്ടിയും തേങ്ങയുമൊക്കെ ചേർന്ന രുചിയായതിനാൽ ഏത്തപ്പഴം ആണെന്ന് മനസ്സിലാകില്ല. രുചിയൂറും പലഹാരം എങ്ങനെ ഉണ്ടാക്കാമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏത്തപ്പഴം എങ്ങനെ കൊടുത്താലും കുട്ടികൾക്ക് കഴിക്കാൻ മടിയാണ്. ഗുണങ്ങളേറെയുള്ള പഴമാണ് ഇത്. കുട്ടികൾക്ക് ഏത്തപ്പഴം ചേർത്ത് ഒരു നാലുമണി പലഹാരം തയാറാക്കി നൽകാം. നെയ്യും കശുവണ്ടിയും തേങ്ങയുമൊക്കെ ചേർന്ന രുചിയായതിനാൽ ഏത്തപ്പഴം ആണെന്ന് മനസ്സിലാകില്ല. രുചിയൂറും പലഹാരം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ADVERTISEMENT

ചേരുവകൾ

∙നേന്ത്രപ്പഴം - 2 എണ്ണം

ADVERTISEMENT

∙ നാളികേരം ചിരകിയത്  - ഒരു കപ്പ്

∙ അവൽ - 6 ടേബിൾ സ്പൂൺ

∙പഞ്ചസാര - 2 ടേബിൾ സ്പൂൺ

∙മൈദ - മുക്കാൽ കപ്പ്

ADVERTISEMENT

∙അരിപൊടി  -ഒരു ടേബിൾ സ്പൂൺ

·∙മഞ്ഞൾ പൊടി  - കാൽ ടീസ്പൂൺ

∙ഏലക്കായ പൊടി  - അരടീസ്പൂൺ

∙ഉപ്പ്‌  - കാൽ ടീസ്പൂൺ

∙നെയ്യ്  - ഒരു ടേബിൾ സ്പൂൺ

∙കശുവണ്ടി  - ആവശ്യത്തിന്

∙കിസ്‌മിസ് -  ആവശ്യത്തിന്

∙വെളിച്ചെണ്ണ -  ആവശ്യത്തിന്

·∙വെള്ളം ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാൻ ചൂടായി വരുമ്പോൾ കുറച്ചു നെയ്യ് ചേർത്ത് കൊടുക്കുക .നെയ്യില്ലേക്ക് അണ്ടിപ്പരിപ്പ് ചേർത്ത് ചെറുതായി ഫ്രൈ ആയി വരുമ്പോൾ കിസ്‌മിസ്‌ കൂടി ചേർത്ത് ഫ്രൈ ചെയ്യുക ,ഇതിലേക്ക് നാളികേരം ചിരകിയതും ചേർക്കാം .തേങ്ങ ഒന്ന് ഡ്രൈ ആയി വരുമ്പോൾ നേന്ത്രപ്പഴംചെറുതായി മുറിച്ചതും ചേർത്ത് മിക്സ് ചെയ്തു കൊടുക്കുക .ഇതിലേക്ക് കുറച്ചു പഞ്ചസാരയും അവിൽ കൂടി ചേർത്ത് നന്നായി യോജിപ്പിക്കാം. കുറച്ചു ഏലക്കായ പൊടി കൂടി ചേർത്ത് എടുത്താൽ ഫില്ലിങ് റെഡി ആയി. ചൂട് മാറി വരുമ്പോൾ നല്ലവണ്ണം ഒന്ന് മിക്സ് ചെയ്ത ശേഷം ഓരോ ബോൾസ് ആക്കി ഉരുട്ടി എടുക്കണം.

ഇനി മാവ് തയാറാക്കാം. അതിനായി ബൗളിലേക്കു മൈദാപൊടി ,അരിപൊടി ,മഞ്ഞൾ പൊടി ,ഉപ്പ്‌,പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്ത ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ് ചെയ്തു ബാറ്റെർ റെഡി ആക്കുക. ചീനച്ചട്ടി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക വെളിച്ചെണ്ണ ചൂടാകുമ്പോൾ ഓരോ ബോൾസ് എടുത്തു മാവിൽ മുക്കി വെളിച്ചെണ്ണയിൽ ഇട്ടുകൊടുക്കുക ,ഒരു വശംഫ്രൈ ആയി വന്നാൽ ബോൾസ് തിരിച്ചിട്ടു കൊടുക്കണം. മറു വശവും ഫ്രൈ ആയി വന്നാൽ വെളിച്ചെണ്ണയിൽ നിന്നും എടുക്കാം .രുചിയൂറും നേന്ത്രപ്പഴം സ്നാക്ക് തയാർ.

English Summary: Easy Banana Snacks Recipe