ഉലുവാ ലേഹ്യം കഴിക്കാം നല്ല നിറത്തിനും, ശരീര പുഷ്ടിയ്ക്കും. ആരോഗ്യ സംരക്ഷണത്തിൽ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുവാൻ സാധിക്കുന്ന ഒന്നാണിത്. ഉലുവയിൽ പ്രോട്ടീൻ, ഫൈബർ, നിയാസിൻ, പൊട്ടാസ്യം, അയേൺ, ആൽക്കലോയ്ഡുകൾ തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇൗ കർക്കടക മാസത്തില്‍ ഉലുവാ ലേഹ്യം കഴിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉലുവാ ലേഹ്യം കഴിക്കാം നല്ല നിറത്തിനും, ശരീര പുഷ്ടിയ്ക്കും. ആരോഗ്യ സംരക്ഷണത്തിൽ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുവാൻ സാധിക്കുന്ന ഒന്നാണിത്. ഉലുവയിൽ പ്രോട്ടീൻ, ഫൈബർ, നിയാസിൻ, പൊട്ടാസ്യം, അയേൺ, ആൽക്കലോയ്ഡുകൾ തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇൗ കർക്കടക മാസത്തില്‍ ഉലുവാ ലേഹ്യം കഴിക്കാം. തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ADVERTISEMENT

ചേരുവകൾ 

•ഉലുവ - 100 ഗ്രാം

ADVERTISEMENT

•പനംചക്കര -  500 ഗ്രാം

•മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ

•ജീരകം - 1 ടീസ്പൂൺ

•കുരുമുളക് - 1 ടീസ്പൂൺ

ADVERTISEMENT

•ഉപ്പ് - 1/4 ടീസ്പൂൺ

•തേങ്ങാപ്പാൽ (ഒന്നാം പാൽ): 3/4 കപ്പ്

•തേങ്ങാപ്പാൽ (രണ്ടാം പാൽ ): 2, 1/2 കപ്പ്

•നെയ്യ് - 2 ടേബിൾസ്പൂൺ

•ഏലക്കപൊടി - 1 ടീസ്പൂൺ

•ചുക്കുപൊടി  - 1/2 ടീസ്പൂൺ 

തയാറാക്കുന്ന വിധം

•ഉലുവ അഞ്ചാറു മണിക്കൂർ നേരം വെള്ളത്തിലിട്ടു കുതിർത്തുക. ഉലുവ ഊറ്റിയെടുത്ത് ഇതിൽ ജീരകം, മഞ്ഞൾപ്പൊടി, കുരുമുളക് എന്നിവ ചേർക്കാം. ഇത് നല്ല പോലെ ഇളക്കി ഇതിൽ അര ഗ്ലാസ് വെള്ളം ചേർത്ത് കുക്കറിൽ വേവിയ്ക്കുക. നാലു വിസിൽ വരെ ഇതു വേവിയ്ക്കുക. ഇത് ചൂടാറിയ ശേഷം മിക്സിയിൽ നല്ല പോലെ അരയ്ക്കുക. വെള്ളം ചേർത്ത് അരയ്ക്കാതെ തേങ്ങാപ്പാൽ ചേർത്തരയ്ക്കുക. 

•പനംചക്കര അര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു വയ്ക്കുക. 

•പിന്നീട് ഒരു പാത്രം ചൂടാക്കുക. ഇതിലേക്ക് 3 ടേബിൾ സ്പൂൺ നെയ്യു ചേർക്കാം. ഇതു ചൂടായിക്കഴിഞ്ഞാൽ അരച്ച ഉലുവ മിശ്രിതം ഇതിൽ ചേർത്ത് ഇളക്കുക. തീ കുറച്ചു വച്ചു വേണം, ഇതിടാൻ. ഇതിലേക്ക് പനംചക്കര ഉരുക്കിയതും ചേർക്കുക. ഇതു നല്ലപോലെ ഇളക്കുക. പിന്നീട് ഇതിലേയ്ക്ക് തേങ്ങയുടെ രണ്ടാംപാൽ ചേർക്കണം. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക. പിന്നീട് കാൽ ടീസ്പൂൺ ഉപ്പു ചേർക്കുക. ഒന്നാം പാൽ വറ്റിയാൽ രണ്ടാംപാൽ ചേർത്ത് ഇളക്കാം. മധുരം ബാലൻസാക്കാനാണ് ഉപ്പു ചേർക്കേണ്ടത്. ശേഷം   ഏലക്കാപൊടിയും ചുക്കുപൊടിയും ചേർത്തിളക്കാം.

•ഈ മിശ്രിതം നല്ലപോലെ ഇളക്കി ലേഹ്യപ്പരുവമായാൽ വാങ്ങി വയ്ക്കാം. ജലാംശം തീരെയുണ്ടാകരുത്. വെള്ളമുണ്ടെങ്കിൽ ഈ മിശ്രിതം കേടായിപ്പോകും. ചൂടാറിയാൽ കുപ്പിപ്പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കാം.

•ദിവസവും രണ്ടു നേരവും, അതായത് രാവിലെയും രാത്രി കിടക്കാൻ നേരത്തും കഴിയ്ക്കാം. ഇതിനൊപ്പം ഒരു ഗ്ലാസ് പാൽ കൂടി കുടിയ്ക്കാം. ശരീരത്തിന് ആരോഗ്യം നൽകാനും പുഷ്ടി നൽകാനുമെല്ലാം ഇത് ഏറെ നല്ലതാണ്. വിളർച്ചയ്ക്കുള്ള നല്ലൊരു മരുന്നുമാണിത്.

English Summary: uluva lehyam recipe