സദ്യകളിൽ കേമനാണ് നാടൻ സാമ്പാർ. സാമ്പാറില്ലാതെ എന്ത് ഓണം? പച്ചക്കറികളും പരിപ്പും കായത്തിന്റഎ രുചിയുമൊക്കെയാണ് സൂപ്പറാണ് സാമ്പാർ. ഒാണത്തിന് സദ്യ ഒരുക്കുമ്പോൾ വളരെ പെട്ടെന്ന് സാമ്പാർ ‌ഉണ്ടാക്കാം. കുക്കറിൽ തന്നെ ഏറ്റവും മികച്ച സാമ്പാർ! പ്രോട്ടീനും പച്ചക്കറികളും നിറഞ്ഞ ഈ സാമ്പാർ രുചികരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സദ്യകളിൽ കേമനാണ് നാടൻ സാമ്പാർ.  സാമ്പാറില്ലാതെ എന്ത് ഓണം? പച്ചക്കറികളും പരിപ്പും കായത്തിന്റഎ രുചിയുമൊക്കെയാണ് സൂപ്പറാണ് സാമ്പാർ. ഒാണത്തിന് സദ്യ ഒരുക്കുമ്പോൾ വളരെ പെട്ടെന്ന് സാമ്പാർ ‌ഉണ്ടാക്കാം. കുക്കറിൽ തന്നെ ഏറ്റവും മികച്ച സാമ്പാർ! പ്രോട്ടീനും പച്ചക്കറികളും നിറഞ്ഞ ഈ സാമ്പാർ രുചികരവും ആരോഗ്യപ്രദവുമാണ്. 

എളുപ്പവഴിയിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ADVERTISEMENT

ചേരുവകള്‍:-

•സാമ്പാര്‍ പരിപ്പ്   -  1  കപ്പ്

•കഷണങ്ങളാക്കിയ വെള്ളരിക്ക  -  ½ കപ്പ്

ADVERTISEMENT

•കഷണങ്ങളാക്കിയ പടവലങ്ങ  -  ½ കപ്പ്

•കഷണങ്ങളാക്കിയ കത്തിരിക്ക  -  ½ കപ്പ്

•കഷണങ്ങളാക്കിയ മത്തങ്ങ - ½ കപ്പ്

•കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ് - ¼ കപ്പ്

ADVERTISEMENT

•കഷണങ്ങളാക്കിയ ബീൻസ് -  ¼ കപ്പ്

•തൊലി കളഞ്ഞ ചെറിയ ഉള്ളി   -  ½ കപ്പ്

•തക്കാളി വലുതായി അരിഞ്ഞത്    - ½ കപ്പ്

•കഷണങ്ങളാക്കിയ മുരിങ്ങയ്ക്ക   - ½ കപ്പ്

•വാളന്‍പുളി - നെല്ലിക്ക വലുപ്പത്തില്

‍•മല്ലിപൊടി  - 1 ¼ ടേബിള്‍സ്പൂണ്‍

•കശ്മീരി മുളകുപൊടി - 1 ¼ ടേബിള്‍സ്പൂണ്‍

•മഞ്ഞള്‍പൊടി - 1 നുള്ള്

•കായപൊടി - 1/2 ടീസ്പൂണ്‍

•ഉലുവപൊടി  - 1 നുള്ള്

•ജീരകപൊടി  - 1/2 ടീസ്പൂണ്‍

•കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍

•വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍

•കടുക് - 1 ടീസ്പൂണ്‍

•വറ്റല്‍മുളക് - 3 എണ്ണം

•ചെറിയ ഉള്ളി - 5 എണ്ണം

•കറിവേപ്പില - 2 ഇതള്‍

•വെള്ളം - ആവശ്യത്തിന്

•ഉപ്പ് - ആവശ്യത്തിന്

•കൊത്തമല്ലിയില    -   ¼ കപ്പ്

തയാറാക്കുന്ന വിധം

•പരിപ്പ് കഴുകിയ ശേഷം കുക്കറിലേക്കു ഇടുക. പച്ചക്കറികള്‍ നന്നായി കഴുകിയെടുക്കുക. മുരിങ്ങക്കായ് 2 ഇഞ്ച്‌ നീളത്തിലും മറ്റ് പച്ചക്കറികള്‍ ഇടത്തരം കഷ്ണങ്ങളായും മുറിക്കുക.

പച്ചമുളക് നീളത്തില്‍ കീറുകയും ഉള്ളി ചെറുതായി അരിയുകയും ചെയ്യുക.

•പ്രഷര്‍ കുക്കറില്‍ പരിപ്പും, പച്ചക്കറികളും (പച്ചക്കറികള്‍ ലഭ്യതയനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.) മഞ്ഞള്‍പൊടിയും, ഉപ്പും ആവശ്യത്തിന് വെള്ളം (പച്ചക്കറികള്‍ മുങ്ങികിടക്കാന്‍ പാകത്തിന്)ചേര്‍ത്ത് വേവിക്കുക. ഒരു വിസില്‍ വന്നാൽ തീ അണയ്ക്കുക. 

•വാളന്‍ പുളി ½ കപ്പ്‌ വെള്ളത്തില്‍ 5 മിനിറ്റ് നേരം കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക.

•ആവി പോയതിനു ശേഷം കുക്കർ തുറക്കാം. ഇനി ഒരു പാത്രത്തിലേക്ക്  കുക്കറിൽ നിന്ന് അര ഗ്ലാസ് വെള്ളം, മല്ലിപൊടി (1 ¼ ടേബിള്‍സ്പൂണ്‍), കശ്മീരി മുളകുപൊടി (1 ¼ ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (1 നുള്ള്), കായപൊടി (3/4 ടീസ്പൂണ്‍), ഉലുവപൊടി (1 നുള്ള്), ജീരകപൊടി (1/2 ടീസ്പൂണ്‍), കുരുമുളക് പൊടി (1/2 ടീസ്പൂണ്‍),പുളി വെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. കുക്കറിലേക്ക് ഈ മിശ്രിതം ചേര്‍ത്ത് 2 മിനിറ്റ് നേരം തിളപ്പിക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക. മല്ലയില കൂടി അരിഞ്ഞു ചേർത്ത് തീ ഓഫ് ആക്കാം.

•ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ചെറിയ ഉള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറില്‍ ചേര്‍ക്കുക. സ്വാദിഷ്ടമായ സാമ്പാർ തയ്യാർ. 

English Summary: Quick Sambar Recipe in Cooker