ഓണത്തിന് തൃക്കാക്കരയപ്പനെ വച്ച് അതിനു ചുറ്റും പൂക്കളം ഇട്ട് അടയോ ഒറ്റയോ നിവേദിക്കുന്നത് പണ്ട് മുതലേ ഉള്ള ആചാരമാണ്. ഒറ്റ എങ്ങനെ ഉണ്ടാക്കുന്നു എന്ന് പലർക്കും അറിയില്ല. ഇതിനെ കുറിച്ചു മറ്റെവിടെയും വിവരങ്ങൾ ലഭ്യമല്ല. വളരെ എളുപ്പത്തിൽ പരമ്പരാഗത രീതിയിൽ എങ്ങനെ ഒറ്റ ഉണ്ടാക്കാം എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണത്തിന് തൃക്കാക്കരയപ്പനെ വച്ച് അതിനു ചുറ്റും പൂക്കളം ഇട്ട് അടയോ ഒറ്റയോ നിവേദിക്കുന്നത് പണ്ട് മുതലേ ഉള്ള ആചാരമാണ്. ഒറ്റ എങ്ങനെ ഉണ്ടാക്കുന്നു എന്ന് പലർക്കും അറിയില്ല. ഇതിനെ കുറിച്ചു മറ്റെവിടെയും വിവരങ്ങൾ ലഭ്യമല്ല.വളരെ എളുപ്പത്തിൽ പരമ്പരാഗത രീതിയിൽ എങ്ങനെ ഒറ്റ ഉണ്ടാക്കാം എന്ന നോക്കാം.

ചേരുവകൾ
പച്ചരി –2 ഗ്ലാസ്
വെള്ളം – 2 ഗ്ലാസ്
ശർക്കര – 4 ആണി
പഴം (നേന്ത്രപ്പഴം) – 1 എണ്ണം
ജീരകം പൊടി – 1 ടീ സ്പൂൺ
ചുക്ക് പൊടി – 1 ടീ സ്പൂൺ
നെയ്യ് – 6 ടേബിൾ സ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം
പച്ചരി വൃത്തിയായി കഴുകി വെള്ളം ഒഴിച്ച് കുതിരാൻ രണ്ട് മണിക്കൂർ എങ്കിലും വെയ്ക്കുക. അതിനു ശേഷം അരി മാത്രം ഊറ്റി എടുത്ത് ഉണങ്ങിയ വൃത്തിയുള്ള തുണിയിൽ 15 മിനിറ്റ് പരത്തി ഇടുക. അരി മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ച് എടുക്കുക. ഒരു അരിപ്പ ഉപയോഗിച്ചു അരി തരിച്ചെടുക്കുക. പഴം മുറിച്ച് മിക്സർ ജാറിൽ ഇട്ട് അരച്ചെടുക്കുക. അരച്ച ശേഷം ചെറിയ കഷ്ണങ്ങൾ ഉണ്ടായാലും കുഴപ്പം ഇല്ല. ശർക്കര പൊടിച്ച് ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിയ്ക്കുക. ശർക്കര ഉരുകി കഴിഞ്ഞാൽ തിളച്ച് കൊണ്ടിരിക്കുന്ന ശർക്കര പാനി അരിപ്പൊടിയിലേക്ക് ചേർത്ത് ഉടനെ ഇളക്കി യോജിപ്പിയ്ക്കുക. അതിലേക്ക് ജീരകം പൊടി, ചുക്ക് പൊടി, അരച്ച് വച്ച പഴം എന്നിവ ചേർത്ത് യോജിപ്പിക്കുക. കട്ടിയുള്ള ഓട് അല്ലെങ്കിൽ ഇരുമ്പ് ചീനച്ചട്ടി ചൂടാവുമ്പോൾ ഓരോ ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അതിലേയ്ക്ക് തയാറാക്കി വച്ച മാവ് രണ്ട് കയിൽ കോരി ഒഴിക്കുക. തീ കുറച്ച് അടച്ച് വച്ച് വേവിയ്ക്കുക. കട്ടിയുള്ള പലഹാരം ആയതിനാൽ മുകൾ ഭാഗം വേവുന്നതിനു കാത്ത് നിന്നാൽ അടിഭാഗം കുറച്ച് അധികം വെന്ത് കറുത്ത് പോവും. അതിനാൽ മുകൾ ഭാഗം പകുതി വേവുമ്പോൾ എടുത്ത് മറിച്ച് ഇട്ട് വേവിച്ചെടുക്കുക. സ്വാദിഷ്ടമായ ഒറ്റ തയ്യാർ.

Content Summary : Easy homemade traditional Ottappam recipe by Mithila Cheruvally