ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പപ്പായ. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ പപ്പായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. പഴുത്ത പപ്പായ കൊണ്ടു ധാരാളം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്, പപ്പായ കേക്കുകളും അവയിൽ താരമാണ്. ബട്ടറോ ഓയിലോ ഒന്നും ചേർക്കാതെ ഉഗ്രൻ രുചിയിൽ ഒരു പപ്പായ കേക്ക് തയാറാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പപ്പായ. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ പപ്പായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. പഴുത്ത പപ്പായ കൊണ്ടു ധാരാളം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്, പപ്പായ കേക്കുകളും അവയിൽ താരമാണ്. ബട്ടറോ ഓയിലോ ഒന്നും ചേർക്കാതെ ഉഗ്രൻ രുചിയിൽ ഒരു പപ്പായ കേക്ക് തയാറാക്കി എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ADVERTISEMENT

മൈദ - ഒന്നേമുക്കാൽ കപ്പ് 

ബേക്കിങ് പൗഡർ  - 2 ടീസ്പൂൺ  

ഉപ്പ് - കാൽ ടീസ്പൂൺ

മുട്ട - 5 എണ്ണം

ADVERTISEMENT

പൊടിച്ച പഞ്ചസാര - അരക്കപ്പ്

വാനില എസൻസ് - 1 ടീസ്പൂൺ

പപ്പായ പൾപ്പ് - അര കപ്പ്

വെള്ളം - കാൽ കപ്പ്

ADVERTISEMENT

പാൽ  - കാൽ കപ്പ്

ട്യൂട്ടി-ഫ്രൂട്ടി - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് മൈദ,  ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ അരിച്ചെടുത്ത് മാറ്റിവയ്ക്കുക. മറ്റൊരു പാത്രത്തിൽ പൊടിച്ച പഞ്ചസാര കുറേശ്ശേ ചേർത്ത് മുട്ട നല്ലതുപോലെ അടിച്ചെടുക്കാം. എസൻസും ചേർത്തു കൊടുക്കാം. ഇനി ഇതു മാറ്റിവയ്ക്കാം. മറ്റൊരു പാത്രത്തിൽ പപ്പായ പൾപ്പ് എടുത്ത് അതിലേക്ക് വെള്ളവും പാലും ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കാം. ഇനി നേരത്തെ അരിച്ചു വച്ചിരിക്കുന്ന ഡ്രൈ ചേരുവകളും ഇതിലേക്ക് ചേർത്ത് യോജിപ്പിച്ച് എടുക്കാം. 

അതിനുശേഷം അടിച്ചു വച്ചിരിക്കുന്ന മുട്ടയിലേക്ക് ഇത് ഒഴിച്ച് പതുക്കെ യോജിപ്പിച്ച് എടുക്കണം. വെണ്ണ തടവി ബട്ടർ പേപ്പർ ഇട്ടുവച്ച 8 ഇഞ്ചിന്റെ കേക്ക് ടിന്നിലേക്ക് ഈ ബാറ്റർ ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് ട്യൂട്ടി-ഫ്രൂട്ടി കൂടി ഇട്ടശേഷം ഒരു സ്കീവർ വച്ച് ബാറ്ററിൽ ഒന്ന് വരഞ്ഞ്, ടിൻ രണ്ടുമൂന്നു തവണ നിലത്ത് ഒന്ന് തട്ടിയശേഷം 170° ചൂടിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ വെച്ച് 45 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. പപ്പായ കേക്ക് തയാറായിക്കഴിഞ്ഞു. ചൂടാറിയശേഷം മുറിച്ച് കഴിക്കാം.

English Summary:

Papaya Cake Made Without Oil Or Butter