ക്രിസ്മസ് ഇങ്ങെത്തി, വൈനും കേക്കുമൊക്കെയാണ് സൂപ്പര്‍ താരങ്ങള്‍. ഇന്ന് മിക്കവർക്കും കേക്ക് തയാറാക്കാൻ അറിയാമെങ്കിലും ക്രിസ്മസിന് പ്ലം കേക്ക് ഇല്ലാതെ എന്ത് ആഘോഷം. അവനും കുക്കറും ഇല്ലാതെ അടുപ്പിൽ വച്ച് ഈസി ആയി പ്ലം കേക്ക് ഉണ്ടാക്കിയാലോ? ഇനി ഇതൊന്നു പരീക്ഷിക്കാം. ചേരുവകൾ •ഉണക്കമുന്തിരി - 1/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്മസ് ഇങ്ങെത്തി, വൈനും കേക്കുമൊക്കെയാണ് സൂപ്പര്‍ താരങ്ങള്‍. ഇന്ന് മിക്കവർക്കും കേക്ക് തയാറാക്കാൻ അറിയാമെങ്കിലും ക്രിസ്മസിന് പ്ലം കേക്ക് ഇല്ലാതെ എന്ത് ആഘോഷം. അവനും കുക്കറും ഇല്ലാതെ അടുപ്പിൽ വച്ച് ഈസി ആയി പ്ലം കേക്ക് ഉണ്ടാക്കിയാലോ? ഇനി ഇതൊന്നു പരീക്ഷിക്കാം.

ചേരുവകൾ

ADVERTISEMENT

•ഉണക്കമുന്തിരി - 1/4 കപ്പ്
•കറുത്ത മുന്തിരി - 1/4 കപ്പ്
•ഉണങ്ങിയ കിവി (അരിഞ്ഞത്) - 1/4 കപ്പ്
•ഉണങ്ങിയ പൈനാപ്പിൾ (അരിഞ്ഞത്) - 1/4 കപ്പ്
•ഉണങ്ങിയ ക്രാൻബെറി - 1/4 കപ്പ്
•ഉണങ്ങിയ ആപ്രിക്കോട്ട് (അരിഞ്ഞത്) - 1/4 കപ്പ്
•ഉണങ്ങിയ ചെറി (അരിഞ്ഞത്) - 1/4 കപ്പ്
•ടുട്ടി ഫ്രൂട്ടി - 1/4 കപ്പ്
•ഓറഞ്ച് ജ്യൂസ് - 1 കപ്പ്
•ഓറഞ്ച് മാർമലേഡ് - 1 ടീസ്പൂൺ
•ഓറഞ്ച് സെസ്റ്റ് - 1 ടീസ്പൂൺ
•അണ്ടിപ്പരിപ്പ് - 1/4 കപ്പ്
•പഞ്ചസാര - 1 ¼ കപ്പ്
•മൈദ - ഒന്നര കപ്പ്
•പൊടിച്ച കറുവപ്പട്ട, ഗ്രാമ്പൂ, ജാതിക്ക, ഏലക്ക - 1 ടീസ്പൂൺ
•ഉപ്പില്ലാത്ത വെണ്ണ - 150 ഗ്രാം
•മുട്ട-3
•ബേക്കിംഗ് പൗഡർ - 1 ടീസ്പൂൺ
•ബേക്കിംഗ് സോഡ - 1/2ടീസ്പൂൺ
•വാനില എസ്സൻസ് - 1 ടീസ്പൂൺ
•ഉപ്പ് - ¼ ടീസ്പൂൺ

തയാറാക്കുന്ന വിധം 

ADVERTISEMENT

• ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഒന്നര കപ്പ് പഞ്ചസാര ഇട്ട് കാരമലൈസ് ചെയ്തു അതിലേക്കു ഉപ്പില്ലാത്ത വെണ്ണ ചേർത്തി തിളക്കുമ്പോൾ ഡ്രൈ ഫ്രൂട്സ് ഇട്ടു 5 മിനിറ്റ് വേവിക്കുക. ഇതിലേക്ക് ഓറഞ്ച് തൊലി അരിഞ്ഞതും, ഓറഞ്ച് മർമലൈടും, ബേക്കിംഗ് സോഡയും ചേർത്ത് കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.

• ശേഷം ഇത് ചൂടാറാനായി മാറ്റി വയ്ക്കുക 

ADVERTISEMENT

ചൂടാറിയ ഈ കൂട്ടിലേക്ക്‌ 3 മുട്ട നന്നായി ബീറ്റ് ചെയ്തു ചേർക്കുക നട്സ് കൂടെ ചേർക്കാം. 

• ഒരു അരിപ്പയിലേക്കു മൈദ പൊടി, ബേക്കിംഗ് പൌഡർ, ജാതിക്ക പൊടിച്ചത്, കരയാമ്പൂ പൊടിച്ചത്, പട്ട പൊടിച്ചത്, ഉപ്പ് എന്നിവ ഇട്ട് നന്നായി ഇടഞ്ഞെടുക്കുക . ഇത് നേരത്തെ മിക്സ് ചെയ്തു വെച്ച ഫ്രൂട്സ്കൂട്ടിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. 

•മയം പുരട്ടിയ കേക്ക് ടിന്നിൽ ബട്ടർ പേപ്പർ വെച്ച് ഈ മിശ്രിതം ഒഴിച്ച് ഒരു മണിക്കൂർ ചെറിയ തീയിൽ വെച്ച് വേവിച്ചെടുക്കാം.

English Summary:

Easy Plum Cake Recipe