പഫ്സും കട്‍‍ലൈറ്റുമൊക്കെ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. ബേക്കറിയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ പഫ്സും കട്‍‍ലെറ്റുമൊക്കെ ഇന്ന് വീട്ടിലും തയാറാക്കാറുണ്ട്. എന്നാൽ ഇനി കേട്ടോളൂ, മുട്ട പഫ്സിനെക്കാൾ രുചിയൂറും വിഭവം ഉണ്ടാക്കാം. കുറഞ്ഞ ചേരുവയിൽ അടിപൊളി സ്നാക്ക്. റംസാന്റെ പുണ്യനാളുകളിൽ നോമ്പുതുറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഫ്സും കട്‍‍ലൈറ്റുമൊക്കെ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. ബേക്കറിയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ പഫ്സും കട്‍‍ലെറ്റുമൊക്കെ ഇന്ന് വീട്ടിലും തയാറാക്കാറുണ്ട്. എന്നാൽ ഇനി കേട്ടോളൂ, മുട്ട പഫ്സിനെക്കാൾ രുചിയൂറും വിഭവം ഉണ്ടാക്കാം. കുറഞ്ഞ ചേരുവയിൽ അടിപൊളി സ്നാക്ക്.റംസാന്റെ പുണ്യനാളുകളിൽ നോമ്പുതുറ നേരത്തേക്കായും ഈ സ്പെഷൽ സ്നാക്ക് തയാറാക്കാം.

ചേരുവകൾ

ADVERTISEMENT

മുട്ട - 10
 ബ്രെഡ് - 12 കഷ്ണം
സവാള - 1 
പെരുംജീരകം - 1/2 ടീസ്പൂൺ 
ഇഞ്ചി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ 
പച്ചമുളക് അരിഞ്ഞത് - 1 ടീസ്പൂൺ 
കറിവേപ്പില - കുറച്ച് 
ഉപ്പ് - 1/2 ടീസ്പൂൺ 
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ 
ജീരക പൊടി - 1/4 ടീസ്പൂൺ 
കുരുമുളക് പൊടി - 1/4 ടീസ്പൂൺ 
മല്ലിപൊടി - 1/2 ടീസ്പൂൺ 
മുളകുപൊടി - 1/2 ടീസ്പൂൺ
 ചിക്കൻ മസാല - 1/2 ടീസ്പൂൺ 
പാൽ - 3/4 കപ്പ് 
ചതച്ച മുളകുപൊടി - 1/2 ടീസ്പൂൺ 
വെളിച്ചെണ്ണ - ഒന്നര ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം 

ADVERTISEMENT

ആറ് മുട്ട പുഴുങ്ങി എടുക്കുക. ഇതിൽ നാലെണ്ണം ചെറുതാക്കി അരിയാം. രണ്ടെണ്ണം സ്ലൈസ് ചെയ്തു വയ്ക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പെരുംജീരകവും, അരിഞ്ഞുവെച്ച വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില എന്നിവ എല്ലാം കൂടെ ഇട്ട് വഴറ്റുക ശേഷം ജീരകപ്പൊടി, കുരുമുളക് പൊടി, മല്ലിപൊടി, മുളകുപൊടി, ചിക്കൻ മസാല, ഉപ്പ് എന്നിവ കൂടെ ചേർത്തി വഴറ്റി മുട്ട അരിഞ്ഞതും കൂടെ ഇട്ട് ഇക്കളി യോജിപ്പിച്ചു തീ ഓഫ് ചെയ്യാം. 

പാലും, നാല് മുട്ടയും, ചതച്ച മുളകുപൊടിയും, ഉപ്പും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഒരു പാനിൽ നെയ്യ് തടവിയതിന് ശേഷം ബ്രെഡ് ഓരോന്നും ഈ മുട്ട-പാൽ മിശ്രിതത്തിൽ മുക്കി പാനിൽ നിരത്തി വെക്കാം. ശേഷം നേരത്തെ തയ്യാറാക്കിയ മുട്ട മസാല ഇതിനു മുകളിൽ നിരത്തി, സ്ലൈസ് ചെയ്ത മുട്ട കൂടെ വച്ച്, വീണ്ടും മുട്ട-പാൽ മിശ്രിതത്തിൽ മുക്കിയ ബ്രെഡ് നിരത്താം. ചൂടായ പാനിൽ ഇത് തിരിച്ചും മറിച്ചും ഇട്ട് എടുക്കാം. സ്വാദിഷ്ടമായ പലഹാരം റെഡി.

English Summary:

Easy Egg Snack Recipes