രുചിയേറും കിടിലൻ നാലുമണി പലഹാരം ഉണ്ടാക്കിയാലോ? 5 മിനുട്ടിൽ നേന്ത്രപ്പഴം കൊണ്ട് പ്ലേറ്റ് നിറയെ പുതിയ പലഹാരം. വ്യത്യസ്തമായ പലഹാരങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. രണ്ട് പഴം ഉണ്ടെങ്കിൽ വെറൈറ്റി ആയ ബനാന ഫ്രൈ പെട്ടെന്ന് തന്നെ റെഡിയാക്കാം. ഇഫ്താറിന് സ്പെഷലായി ഈ സ്നാക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചിയേറും കിടിലൻ നാലുമണി പലഹാരം ഉണ്ടാക്കിയാലോ? 5 മിനുട്ടിൽ നേന്ത്രപ്പഴം കൊണ്ട് പ്ലേറ്റ് നിറയെ പുതിയ പലഹാരം. വ്യത്യസ്തമായ പലഹാരങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. രണ്ട് പഴം ഉണ്ടെങ്കിൽ വെറൈറ്റി ആയ ബനാന ഫ്രൈ പെട്ടെന്ന് തന്നെ റെഡിയാക്കാം. ഇഫ്താറിന് സ്പെഷലായി ഈ സ്നാക്ക് തയാറാക്കാവുന്നതാണ്.

ചേരുവകൾ 

ADVERTISEMENT

•പഴം  - രണ്ടെണ്ണം 
•കോൺഫ്ലവർ  - കാൽകപ്പ്
•ഗോതമ്പ് പൊടി  - അരക്കപ്പ്
•പഞ്ചസാര  - 3 ടീസ്പൂൺ 
•മഞ്ഞൾ പൊടി  - അര ടീസ്പൂൺ 
•ഉപ്പ്  - ഒരു നുള്ള്
•വെള്ളം  - പാകത്തിന് 
•ഹണി കോട്ടഡ് കോൺഫ്ലേക്സ് - ഒരു കപ്പ്
•എണ്ണ  - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ADVERTISEMENT

പഴം തൊലി കളഞ്ഞതിനുശേഷം എട്ടായി ചെറുതായി നുറുക്കിയെടുക്കാം, ഇത് സൈഡിലേക്ക് മാറ്റി വച്ചതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് കോൺഫ്ലവറും, ഗോതമ്പ് പൊടിയും, പഞ്ചസാരയും, മഞ്ഞൾപ്പൊടിയും, ഉപ്പും, ആവശ്യത്തിന് വെള്ളവും കൂടെ ചേർത്ത് നന്നായി കലക്കി എടുക്കുക. ഇത് ദോശമാവിനെക്കാളും കുറച്ചുകൂടി കട്ടിയായ പരുവത്തിൽ വേണം കലക്കിയെടുക്കാൻ. കോൺഫ്ലേക്സ് ഒരു പാത്രത്തിലേക്ക്  ഇട്ടശേഷം കൈ വച്ച് ചെറുതായിട്ടൊന്ന് പൊടിച്ചെടുക്കുക.

ഇനി നുറുക്കിവച്ച പഴം കഷ്ണങ്ങൾ മാവിൽ മുക്കി അതിനുശേഷം കോൺഫ്ലേക്സിൽ പൊതിഞ്ഞെടുക്കാം എല്ലാം ഇതേപോലെ ചെയ്തതിനുശേഷം ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കാം സ്വാദിഷ്ടമായ ബനാന ഫ്രൈ റെഡി. 

English Summary:

Easy Banana Snack Iftar Special