നാം കഴിക്കുന്ന ഭക്ഷണത്തിനു രക്തത്തിലെ പഞ്ചസാരയുടെ അളവു വേഗം കൂട്ടുവാനുള്ള കഴിവുണ്ട്. പഞ്ചസാര, മൈദാ കൊണ്ടുള്ള വിഭവങ്ങൾ എന്നിവ കഴിച്ചാലുടൻ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നു. പ്രമേഹരോഗികൾക്കു കഴിക്കാവുന്നൊരു ആരോഗ്യ പാചകവിധി പരിചയപ്പെടാം. 

ചേരുവകൾ

  • ഗോതമ്പു മാവ് – അര കപ്പ്
  • കാരറ്റ് – ഒരു ടേബിൾ സ്പൂൺ
  • കോളിഫ്ളവർ – ചുരണ്ടിയത് ഒരു ടേബിൾ സ്പൂൺ
  • ബീൻസ് – അര ടേബിൾ സ്പൂൺ
  • കാബേജ് – അര ടേബിൾ സ്പൂൺ
  • സവാള – അര ടേബിൾ സ്പൂൺ
  • പച്ചമുളക് – ഒരെണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പച്ചക്കറികളെല്ലാം ചെറുതായി അരിഞ്ഞ് ഉപ്പുചേർത്തു വേവിച്ചു കുഴിയുള്ള സ്പൂണ്‍ കൊണ്ട് ഉടച്ചെടുക്കുക. മാവിൽ ഉപ്പും വെള്ളവും ഈ പച്ചക്കറി കൂട്ടും ചേർത്തു നല്ലവണ്ണം 

കുഴയ്ക്കുക. ചെറിയ ഉരുളകളാക്കി ചപ്പാത്തിയുണ്ടാക്കുക.

ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ

  • ഊർജം – 324 കി. കലോറി
  • പ്രോട്ടീൻ – 10.2 ഗ്രാം
  • കൊഴുപ്പ് – 0.3 ഗ്രാം