നാലുമണിപലഹാരത്തിന് രുചികരമായി തയാറാക്കാവുന്ന ലഡുരുചി പരിചയപ്പെടാം.

ചേരുവകൾ

  • റവ വറുത്തത് – മുക്കാൽ കപ്പ്
  • കടല മാവ് – കാല്‍ കപ്പ്
  • ശർക്കര (ചീകിയത്) –170 ഗ്രാം
  • ഏലയ്ക്ക പൊടിച്ചത് – മുക്കാൽ ടേബിൾ സ്പൂൺ
  • തേങ്ങ ചിരകിയത് – മുക്കാൽ കപ്പ്
  • പാൽ/ തേങ്ങാപ്പാൽ– മുക്കാൽ കപ്പ്
  • നെയ്യ് – രണ്ടു ടേബിൾ സ്പൂൺ
  • അണ്ടിപ്പരിപ്പ് പൊടിച്ചത് – ആവശ്യത്തിന്

തയാറാക്കുന്ന വിധം :

പാൻ ചൂടാകുമ്പോൾ നെയ്യൊഴിച്ച് റവ ചേർത്തു യോജിപ്പിച്ച് കടലമാവും ഇട്ട് ഇളക്കിക്കൊണ്ടു വറുത്തെടുക്കുക. മുക്കാൽ ഭാഗം മൊരിയുമ്പോൾ തേങ്ങയും അണ്ടിപ്പരിപ്പും ചേർത്തു തീ കുറച്ചു വച്ചു വറുത്തെടുക്കണം. (ഇടയ്ക്ക് തീ കൂട്ടിയും കുറച്ചും വയ്ക്കാം). തേങ്ങയിലെ ജലാംശം വറ്റി വരുമ്പോൾ ശർക്കരയും ഏലയ്ക്കാ പൊടിച്ചതും ചേർക്കുക. തീ കുറച്ചു വച്ച് ഇളക്കി യോജിപ്പിച്ച ശേഷം പാൽ ഒഴിക്കുക. ഈ സമയം തീ കൂട്ടി വയ്ക്കാം. നന്നായി തിളച്ചു വരുമ്പോൾ വീണ്ടും തീ കുറച്ചു പത്തു മിനിറ്റ് മൂടി വയ്ക്കണം. ശേഷം തുറന്നു നല്ലതു പോലെ ഇളക്കി വെള്ളം വറ്റി വരു മ്പോൾ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്തു നന്നായി യോജിപ്പിച്ചു വാങ്ങാം. ഉരുട്ടിയെടുക്കാൻ പരുവത്തിൽ റവ ലഡു ഉരുട്ടിയെടുക്കാം. നെയ്യ് ഇഷ്ടമില്ലാത്തവർക്കു വെളിച്ചെണ്ണ ഉപയോഗിച്ചും റവല‍ഡു ഉണ്ടാക്കാം.