ഈ ചൂടുകാലത്ത് എത്ര വെള്ളം കുടിച്ചാലും ദാഹം മാറില്ല. രുചികരവും ലളിതവുമായ മിന്റ് ലൈം വീട്ടിൽ തയാറാക്കിയാലോ? സിട്രിക് ആസിഡിന്റെ കലവറാണ് നാരങ്ങാനീര്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ അത്യുത്തമമാണ്. ദഹനപ്രക്രിയ കൂട്ടാനും നാരങ്ങാനീര് സഹായിക്കും.

ചേരുവകൾ:

  • ചെറുനാരങ്ങ – രണ്ടെണ്ണം
  • പുതിനയില – എട്ട് എണ്ണം
  • വെള്ളം – ഒരു കപ്പ്
  • ഐസ് ക്യൂബ് – ഒരു പിടി
  • പഞ്ചസാര – രണ്ടു ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ചെറുനാരങ്ങാനീര് എടുത്തു മിക്സിയുടെ ജാറിൽ ഒഴിച്ച് അതിൽ വെള്ളം പഞ്ചസാര എന്നിവ ചേർത്ത് അടിച്ചെടുക്കുക. പിന്നെ പുതിന ഇലയും ഐസ്ക്യൂബും ഇട്ട് ഒന്നുകൂടി കറക്കി യെടുക്കുക. ഇത് അരിച്ചെടുത്ത് ഒരു ഗ്ലാസിൽ പകർന്ന് ഉപയോഗിക്കാം.