പ്രഭാത ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികൾ സുല്ലിടുന്നൊരു രുചിക്കൂട്ടാണിത്. പുട്ട്, കടല,ദോശ ചട്നിക്കുമൊക്കെ പകരം പുതുമയുള്ളൊരു വിഭവം.

  • മൈദ – ഒരു കപ്പ്
  • മുട്ട – 1
  • ഉപ്പ് – ഒരു നുള്ള്
  • പാൽ – ഒരു കപ്പ്
  • പഞ്ചസാര – രണ്ടു ചെറിയ സ്പൂൺ
  • നെയ്യ്/വെണ്ണ ഉരുക്കിയത് – ഒരു വലിയ സ്പൂൺ
  • കൊക്കോ പൗഡർ – രണ്ടു വലിയ സ്പൂൺ (ചോക്​ലെറ്റ് ക്രെപ്സ് തയാറാക്കാൻ കൊക്കോ പൗഡർ ചേർക്കുക)

പാകം ചെയ്യുന്ന വിധം

∙എല്ലാ ചേരുവകളും ഒരു ബൗളിലാക്കി നന്നായി അടിച്ചു യോജിപ്പിക്കണം.

∙ഇത് അനക്കാതെ അരമണിക്കൂർ വയ്ക്കുക.

∙നോൺസ്റ്റിക് തവ ചൂടാക്കി, ചെറുതീയിൽ വച്ച് മാവു കോരിയൊഴിച്ചു പരത്തി പാൻ കേക്ക് തയാറാക്കണം.

∙ഓരോ പാൻകേക്കിലും ജാം/ചോക്​ലെറ്റ് സോസ് പുരട്ടി, മുകളിൽ പഴം അരിഞ്ഞതോ ഏതെങ്കിലും ഫ്രൂട്ട്സ് അരിഞ്ഞതോ വച്ച് റോൾ ചെയ്തു വിളമ്പാം.

∙ജാം/സ്ട്രോബെറി/കാരമൽ/തേൻ / ചോക്​ലെറ്റ് ചിപ്സ് എനിനവ കൊണ്ട് അലങ്കരിക്കാം.