ഇന്ത്യൻ കോഫ‌ി ഹൗസിൽ നിന്ന‌ു ഭക്ഷണം കഴിച്ചു ബീറ്റ്റൂട്ടിന്റെ ആരാധകരായവർക്ക് വേണ്ടി ബീറ്റ്റൂട്ട് പായസം തയാറാക്കാം. വിറ്റാമിൻ സി, ഫൈബർ എന്നിവയുടെ കലവറയാണ് ബീറ്റ്റൂട്ട്.

  • ബീറ്റ്‌റൂട്ട്- 250 ഗ്രാം
  • ശർക്കര- 500 ഗ്രാം
  • തേങ്ങപ്പാൽ - 2 തേങ്ങയുടെ
  • ഒന്നാം പാലും രണ്ടാം പാലും
  • നെയ്യ് 50 ഗ്രാം
  • അണ്ടിപ്പരിപ്പ് - 25 ഗ്രാം

തയാറാക്കുന്ന വിധം

തൊലി കളഞ്ഞ ബീറ്റ്‌റൂട്ട് വളരെ ചെറിയ കഷ്ണങ്ങളാക്കി നന്നായി വേവിച്ചു എടുക്കുക. കഷ്ണത്തിന്റെ വലിപ്പം കൂടിയാൽ പായസത്തിന്റെ പാകത്തിൽ കുറുകി കിട്ടില്ല. നന്നായി വേവിച്ച ബീറ്റ്റൂട്ട് ഊറ്റിയെടുക്കാം. വെള്ളം പൂർണമായി പോയ ശേഷം ഉരുക്കിയ ശർക്കരയിലേക്ക് ചേർത്ത് കൊടുക്കാം നന്നായി കുറുകി വരുമ്പോൾ അല്പം നെയ്യ് ഒഴിക്കുക. 

പാത്രത്തിൽ നിന്നു വറ്റിത്തുടങ്ങിമ്പോൾ എടുത്തു വച്ച രണ്ടാം പാൽ ഒഴിക്കുക. കുറുകി വറ്റുമ്പോൾ ഒന്നാം പാലും ചേർത്ത് ഇളക്കി വാങ്ങി വയ്ക്കാം. നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പ് ചേർത്തു ചൂടോടെ കഴ‌ിക്കാം.