വാഴയിലയിൽ പൊതിഞ്ഞുകെട്ടിയ ചോറിന്റെ ചൂടുപറ്റി സ്കൂളുകളിലേക്കു പോയ ചമ്മന്തിക്കഥകഥകളെത്ര പേർ പറഞ്ഞുകഴിഞ്ഞു. ഇന്നും പൊതിച്ചോറിനെപ്പറ്റി ചിന്തിക്കുമ്പോൾ ഒരറ്റത്തു ചമ്മന്തിയില്ലാതിരിക്കില്ല. വിശപ്പു മൂക്കുമ്പോൾ പെട്ടന്നു തയാറാക്കാവുന്ന ഒരു ചമ്മന്തി, അല്‍പം വ്യത്യസ്തമായി. ഉപ്പിലിട്ട മാങ്ങ– ഉണക്കച്ചെമ്മീന്‍ ചമ്മന്തി

ആവശ്യമുള്ള സാധനങ്ങൾ

  • തേങ്ങ ചിരവിയത് – 1 മുറി
  • ഉണക്കച്ചെമ്മീൻ –50 ഗ്രാം
  • ഉപ്പിലിട്ട മാങ്ങ– 1 ചെറുത്
  • ഉണക്കമുളക് – 3 എണ്ണം
  • കറിവേപ്പില– 1 തണ്ട്
  • ചെറിയുള്ളി– 4 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ഉണക്കമുളക് കനലിൽ ചുട്ടെടുക്കുക.
  • ഉണക്കച്ചെമ്മീൻ വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിൽ നന്നായി ചൂടാക്കിയെടുക്കുക.
  • മിക്സിയുടെ ജാറിൽ ചെമ്മീൻ പൊടിച്ചെടുക്കുക. ഇതിലേക്ക് തേങ്ങ ചിരവിയതും ചെറിയ ഉള്ളിയും കറിവേപ്പിലയും ഉപ്പിലിട്ട മാങ്ങാ കഷ്ണങ്ങളും ചുട്ട വറ്റൽ മുളകും ചേർത്തു ചതച്ചെടുക്കാം. ആവശ്യത്തിന്ു ഉപ്പ് ചേർത്ത് ഉപയോഗിക്കാം.