ആരോഗ്യകരമായ പ്രഭാത ഭക്ഷണമാണ് റാഗി ചീര ദോശ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. റാഗിയിലെ നാരുകൾ ഹൃദയാരോഗ്യത്തിന് ഉത്തമം. ചീര പൂരിത കൊഴുപ്പു കുറച്ച് അപൂരിത കൊഴുപ്പ് വർധിപ്പിക്കുന്നു.

ചേരുവകൾ

∙അരിപ്പൊടി – 50 ഗ്രാം
∙റാഗിപ്പൊടി – 50 ഗ്രാം
∙ചീര (അമരാന്ത്) – 30 ഗ്രാം
∙കടലപ്പരിപ്പ് – 30 ഗ്രാം
∙പച്ചമുളക് – രണ്ട്
∙മല്ലിയില – 5 ഗ്രാം
∙എണ്ണ– 5 ഗ്രാം
∙ഉപ്പ് – ആവശ്യത്തിന്
∙വെള്ളം – ഒരു കപ്പ്

തയാറാക്കുന്ന വിധം

റാഗിപ്പൊടിയും അരിപ്പൊടിയും നന്നായി യോജിപ്പിക്കുക. മുട്ടവെള്ള ചേർക്കുക. അരക്കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ബാക്കി അരക്കപ്പ് വെള്ളം ചൂടാക്കി ഈ കൂട്ടിലേക്ക് ഒഴിക്കുക. ഇനി എല്ലാ ചേരുവകളും കൂടി നന്നായി യോജിപ്പിച്ച് മിക്സ് ദോശപ്പരുവത്തിലാക്കുക. തവ ചൂടാക്കി മാവ് ഒഴിച്ച് ദോശ തയാറാക്കാം. 

ഫില്ലിങ്ങിന്

ചീര ചെറുതായരിഞ്ഞ് ആവി കയറ്റുക. കടലപ്പരിപ്പ് ചെറിയ ഉള്ളിക്കും പച്ചമുളകിനുമൊപ്പം ചതച്ചെടുക്കുക. ആവി കയറ്റിയ ചീരയും കടലപ്പരിപ്പു ചട്ണിയും ഒന്നിച്ചു യോജിപ്പിക്കുക. ഈ കൂട്ട് ദോശയുടെ ഉൾവശത്ത് പരത്തുക. ശേഷം ദോശ ചുരുട്ടിയെടുക്കുക. ചൂടൊടെ വിളമ്പുക. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT