മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് കപ്പ, ഒപ്പം മീൻകറിയും ബീഫും ചേർന്നാൽ പിന്നെ ഒന്നും വേണ്ട. കപ്പകൊണ്ടൊരു ദോശ തയാറാക്കിയാലോ? ഉഴുന്നു ചേർക്കാതെ, പച്ചരിക്കൊപ്പം പച്ചക്കപ്പ അരച്ചു ചേർത്ത് ദോശ തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ

  • പച്ചക്കപ്പ - 1 കിലോ
  • പച്ചരി - 500 ഗ്രാം
  • പച്ചമുളക്, ഉപ്പ്, മഞ്ഞൾ പൊടി ( പാകത്തിന്)

തയാറാക്കുന്ന വിധം

പച്ചക്കപ്പ അരിഞ്ഞ് നാരുകൾ നീക്കം ചെയ്ത് കുതിർത്ത പച്ചരിയോടൊപ്പം മിക്സിയിൽ അരച്ചെടുക്കുക. ഇതിൽ ആവശ്യത്തിന് പച്ചമുളക് അരിഞ്ഞിട്ട് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് പുളിപ്പിക്കാതെ തന്നെ ദോശക്കല്ലിൽ എണ്ണ തേച്ചു ചുട്ടെടുക്കാം. ഈ ദോശ ചെറു ചൂടോടെ കഴിച്ചാൽ രുചിയേറും.