രുചികരമായ ബദാം ഷെയ്ക്ക് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

1. ബദാം പൊടിച്ചത് – 250 ഗ്രാം
പാൽ – ½ ലീറ്റർ
പഞ്ചസാര – 6 വലിയ സ്പൂൺ

2. ബദാം ഫ്ളെയ്ക്ക്സ് – 2 വലിയ സ്പൂൺ
ആപ്പിൾ – ഒന്ന്, ഗ്രേറ്റ് ചെയ്തത്


പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ മിക്സിയുടെ ബൗളിലാക്കി അടിച്ചെടുക്കുക.
∙വിളമ്പാനുള്ള ഗ്ലാസുകളിലാക്കി രണ്ടാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു നന്നായി തണുപ്പിച്ചു വിളമ്പാം.