ബ്രഡിലും ചപ്പാത്തിയിലും പുരട്ടി കഴിക്കാവുന്ന സ്പ്രെഡ് ആണ് നേരിയ മധുരമുള്ള, കപ്പലണ്ടിയുടെ പോഷകഗുണങ്ങളുള്ള പീനട്ട് ബട്ടർ. ബ്രാൻഡഡ് പീനട്ട് ബട്ടറിനു പൊള്ളുന്ന വിലയാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ ഇത്.

കപ്പലണ്ടി (വറുത്തു തൊലി കളഞ്ഞത് ) – 4 കപ്പ്

അൽപം പോലും വെള്ളത്തിന്റെ അംശം പറ്റിപ്പിടിച്ചിരിക്കാത്ത മിക്സിയിൽ നല്ലതു പോലെ പൊടിച്ചെടുക്കുക. പൊടിച്ച കപ്പലണ്ടി 4 ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും 3 ടേബിൾ സ്പൂൺ തേനും രണ്ടുനുള്ള് ഉപ്പും രണ്ടോ മൂന്നോ തുള്ളി വനില എസൻസും ചേർത്ത് മിക്സിയിൽ നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. കുപ്പിയിലേക്കു പകർത്തി ഫ്രിജിൽ വച്ചിരുന്നാൽ കേടുവരില്ല.

(ഇതിൽ സൺഫ്ലവർ ഓയിലിനു പകരം വെണ്ണയോ മറ്റേതെങ്കിലും എണ്ണയോ ചേർക്കാം. വെളിച്ചെണ്ണ ചേരില്ല)