ചിങ്ങമെത്തി. ഓണവും എത്താറായി. പായസം  വിളമ്പുമ്പോൾ പ്രായമായവരെയും പ്രമേഹ രോഗികളെയും മറക്കരുത്. നല്ല നുറുക്ക് ഗോതമ്പിന്റെ പായസമാവട്ടെ ഓണാഘോഷത്തിന്റെ ആദ്യ ദിനങ്ങളിൽ

ആവശ്യമുള്ളവ 

നുറുക്ക് ഗോതമ്പ് -1 കപ്പ് 
ശർക്കര പാനി 1.5 കപ്പ് 
തേങ്ങ - 2 
ഏലക്കായ - 4 എണ്ണം 
ചുക്കുപൊടി 1/2 ട‌ീസ്പൂൺ 
നെയ്യ് - 1 ടേബിൾ സ്പൂൺ 
തെങ്ങാക്കൊത്ത് - 2 ടേബിൾ സ്പൂൺ 

3 കപ്പ് വെള്ളം വെട്ടിത്തിളച്ച ശേഷം കഴുകി വൃത്തിയാക്കിയ ഗോതമ്പ് നുറുക്ക് ചേർത്തു കൊടുക്കുക. ഗോതമ്പ് നന്നായി വെന്ത ശേഷം ശർക്കര പാനി ഒഴിക്കാം. ഇത് തിളച്ചു കുറുകുമ്പോൾ അര ടേബിൾ സ്‌പൂൺ നെയ്യും ചുക്ക് പൊടിയും  ചേർക്കാം. ശേഷം  രണ്ടാം പാലും അത് കുറുകുമ്പോൾ ഒന്നാം പാലും ഏലക്കായ പൊടിച്ചതും  ചേർക്കാം. തിളച്ചു തുടങ്ങുമ്പോൾ ബാക്കിയുള്ള നെയ്യിൽ തേങ്ങാക്കൊത്ത് വരുത്തിട്ടു വാങ്ങി വയ്ക്കാം.