തിരുവോണനാളിൽ പൂവടയുണ്ടാക്കി തൃക്കാക്കരയപ്പനു നേദിച്ച ശേഷമാണ് ഓണാഘോഷം ആരംഭിക്കുന്നത്. ഈ പൂവട തന്നെയാണ് ഓണദിനത്തിലെ പരമ്പരാഗത പ്രാതൽ വിഭവവും. വാഴയിലക്കീറിൽ അരിപ്പൊടി കുഴച്ചുണ്ടാക്കിയ മാവു പരത്തി ഉള്ളിൽ ശർക്കര ചേര്‍ത്തു വിളയിച്ച തേങ്ങ നിറച്ചു വേവിച്ചാണ് പൂവട തയാറാക്കുന്നത്. നേദിക്കാനുള്ള അട അരിമാവു തൂകി അലങ്കരിച്ച തൃക്കാക്കരയപ്പന് അരികി ലായി വയ്ക്കുന്നു. പൂവടയ്ക്കു മുകളില്‍ തുമ്പപ്പൂവും തെച്ചി പ്പൂവും വിതറി പൂജിച്ച ശേഷം കുരവയിടുന്നതോടെ തൃക്കാ ക്കരയപ്പന്റെ നൈവേദ്യം പൂർണമാകുന്നു.

പൂവട ചുട്ടും ആവിയിൽ വേവിച്ചും തയാറാക്കാറുണ്ട്. പ്രാദേ ശിക ഭേദമനുസരിച്ചു പൂവടയിൽ നിറയ്ക്കുന്ന തേങ്ങാക്കൂ ട്ടിലും വ്യത്യാസം വരാറുണ്ട്. ചിലയിടങ്ങളിൽ തേങ്ങയും ശർക്കരയും കുഴച്ചതാണെങ്കിൽ ചിലയിടത്ത് ശർക്കരയുടെ സ്ഥാനം പഞ്ചസാര കൈയടക്കും. ഏത്തപ്പഴം, അവൽ ഇങ്ങനെ തേങ്ങാക്കൂട്ടിനൊപ്പം മറ്റു ചേരുവകൾ ചേർത്തും ചിലയിടങ്ങളിൽ പൂവട തയാറാക്കാറുണ്ട്. സ്വാദിൽ എന്തു വ്യത്യാസങ്ങൾ വന്നാലും പൂവടയുടെ ഉദ്ദേശ്യം ഒന്നു മാത്രം ആണ്ടിലൊരിക്കൽ കൊണ്ടാടുന്ന മഹോത്സവത്തെ പരമ്പരാഗ തമായി എതിരേൽക്കുക.

പൂവട

1. അരിപ്പൊടി വറുത്തത് – 1 കപ്പ്
2. ചൂടുവെള്ളം – പാകത്തിന്
3. തേങ്ങ ചുരണ്ടിയത്– പാകത്തിന്
ശർക്കര ചുരണ്ടിയത് – 2 വലിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – 1 നുള്ള്
നെയ്യ് – 1 വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അരിപ്പൊടി ഉപ്പു ചേർത്ത ചൂടുവെള്ളം ചേർത്തു യോജിപ്പിച്ചു വയ്ക്കുക.
∙ചൂടാറിയ ശേഷം നന്നായി കുഴച്ചു മയം വരുത്തണം.
∙മൂന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി തിരുമ്മി യോജിപ്പിച്ചു വയ്ക്കുക.
∙വാഴയിലക്കീറുകളിൽ അൽപം നെയ്യ് പുരട്ടി വയ്ക്കുക. ആവശ്യമെങ്കിൽ വാഴയില മെല്ലേ വാട്ടിയ ശേഷം കീറിയെടുക്കാം.
∙ഓരോ വാഴയിലക്കീറിലും അൽപം വീതം അരിപ്പൊടി കുഴച്ചതു വച്ചു വിരലുകൾ കൊണ്ടു നേർമയായി മെല്ലേ പരത്തണം.
∙ഇതിന്റെ ഒരു അരികിലായി തേങ്ങ മിശ്രിതം വച്ച ശേഷം ഇല മടക്കി അരികുകൾ വിരൽ കൊണ്ട് അമർത്തി ഒട്ടിക്കുക.
∙തയാറാക്കിയ അടകള്‍ 20 മിനിറ്റ് ഇടത്തരം തീയിൽ ആവിയിൽ വേവിച്ചെടുക്കണം.
∙ആവിയിൽ വേവിക്കുന്നതിനു പകരം ചൂടായ തവയിൽ വച്ച് ഒരു വശം ചുട്ടെടുക്കുക. പിന്നീട് മറിച്ചിട്ട് വേവിക്കുക. ചൂടോടെ വിളമ്പാം.